• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇരിപ്പിടം' ഒഴിവാക്കി 'സ്കൂൾ അന്തരീക്ഷം' ഉൾപ്പെടുത്തി; സർക്കാരിന്റെ പിന്മാറ്റം സ്വാഗതം ചെയ്ത് സമസ്‌ത

'ഇരിപ്പിടം' ഒഴിവാക്കി 'സ്കൂൾ അന്തരീക്ഷം' ഉൾപ്പെടുത്തി; സർക്കാരിന്റെ പിന്മാറ്റം സ്വാഗതം ചെയ്ത് സമസ്‌ത

ഇരിപ്പിടം എന്ന വാക്ക് ഒഴിവാക്കി സ്കൂൾ അന്തരീക്ഷം എന്ന വാക്ക് ഉൾപ്പെടുത്തി.

  • Last Updated :
  • Share this:
    തിരുവനന്തപുരം: ലിംഗ സമത്വ (gender neutral)വിവാദത്തിന്റെ പശ്ചാത്തലത്തിൽ പാഠ്യപദ്ധതി പരിഷ്കരണത്തിൽ മാറ്റം വരുത്തി സർക്കാർ. ക്ലാസുകളിൽ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യമാണ് തിരുത്തിയത്. ഇരിപ്പിടം എന്ന വാക്ക് ഒഴിവാക്കി സ്കൂൾ അന്തരീക്ഷം എന്ന വാക്ക് ഉൾപ്പെടുത്തി.

    സമസ്ത ഉൾപ്പെടെയുള്ള മുസ്ലിം സംഘടനകൾ സർക്കാർ നിർദേശത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കരട് രേഖയിൽ മാറ്റം വരുത്തിയത്.

    Also Read- 'ആണും പെണ്ണും ഒരുമിച്ചിരിക്കുന്നത് അപകടം; ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഫ്രീ സെക്‌സിന് വഴി തെളിക്കും' പി.എം.എ സലാം

    സർക്കാരിന്റെ പിന്മാറ്റം സമസ്‌ത സ്വാഗതം ചെയ്തു. കൂടുതൽ മാറ്റങ്ങൾ ആവശ്യം ആണെന്നും 30ന് സർക്കരുമായുള്ള ചർച്ചയിൽ ഇക്കാര്യം ആവശ്യപ്പെടുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ജെൻഡർ ന്യുട്രൽ പരിഷ്കരണങ്ങൾക്കെതിരെ ബോധവത്കരണം തുടരുമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
    Also Read- 'ആൺകുട്ടിയും മുതിർന്നയാളും ബന്ധപ്പെട്ടാൽ പോക്സോ കേസ് എന്തിന് ?' എം കെ മുനീർ

    ഞങ്ങൾ പറഞ്ഞത് പോലെ സർക്കാരിന് തിരുത്തേണ്ടി വന്നു- ഇ.ടി. മുഹമ്മദ് ബഷീർ എം പി

    ജൻഡർ ന്യൂട്രൽ ഞങ്ങൾ പറഞ്ഞത് പോലെ സർക്കാരിന് തിരുത്തേണ്ടി വന്നുവെന്ന് ഇടി മുഹമ്മദ് ബഷീർ. കൃത്യമായ വിമർശനം ഉന്നയിച്ച എം കെ മുനീറിനെ ആറാം നൂറ്റാണ്ടുകാരൻ എന്ന് അധിക്ഷേപിച്ചു. സിപിഎം നേതാക്കളെ പോലെ മണ്ടന്മാരല്ല മുസ്ലിം ലീഗ് നേതാക്കൾ.

    മലപ്പുറത്ത് എംഎസ്എഫ് മാർച്ച് ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    Published by:Naseeba TC
    First published: