അനധികൃത ഫ്ലെക്സ് സ്ഥാപിക്കുന്നവർക്ക് ഇനി പിഴ മാത്രമല്ല; കേസെടുക്കും: നടപടി ശക്തമാക്കി സർക്കാർ

ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും വ്യാപകമാകുന്നതിനെതിരെ ഹൈക്കോടതി നിലപാട് ശക്തമാക്കിയതോടെയാണ് സർക്കാർ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്

news18
Updated: July 23, 2019, 4:58 PM IST
അനധികൃത ഫ്ലെക്സ് സ്ഥാപിക്കുന്നവർക്ക് ഇനി പിഴ മാത്രമല്ല; കേസെടുക്കും: നടപടി ശക്തമാക്കി സർക്കാർ
flex board
  • News18
  • Last Updated: July 23, 2019, 4:58 PM IST
  • Share this:
കൊച്ചി: പൊതുനിരത്തുകളിൽ ഇനി മുതൽ അനധികൃത ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും സ്ഥാപിക്കുന്നര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ. ഇത്തരക്കാർക്കെതിരെ പിഴ ചുമത്തി റെവന്യു റിക്കവറി നടപടി സ്വീകരിക്കുന്നതിനൊപ്പം കേസ് രജിസ്റ്റർ ചെയ്യും.

also read: യൂണിവേഴ്സിറ്റി കുത്തുകേസ് പ്രതി ഉത്തരക്കടലാസ് കൈക്കലാക്കിയത് പരീക്ഷാ ഹാളിൽ നിന്ന്; ക്രമക്കേടിന് കൂടുതൽ തെളിവുകൾ

ഫ്ലെക്സ് ബോർഡുകളും കൊടികളും ബാനറുകളും വ്യാപകമാകുന്നതിനെതിരെ ഹൈക്കോടതി നിലപാട് ശക്തമാക്കിയതോടെയാണ് സർക്കാർ കർശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഹൈക്കോടതി നിർദേശം അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിറക്കി.

ഫലം കാണാതെ 14 ഉത്തരവുകൾ

ഈ വിഷയത്തിൽ 14 ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും അനധികൃത ബോർഡുകളും കൊടുകളും നിയന്ത്രിക്കാൻ കഴിയാത്തതിൽ ഹൈക്കോടതി സർക്കാരിനെ വിമർശിക്കുകയും വിശദീകരണം തേടുകയും ചെയ്തു.

സെക്രട്ടറിമാർക്ക് നിർദേശം

ഫ്ലെക്സുകൾ സ്ഥാപിച്ചവരെകൊണ്ട് തന്നെ അവ നീക്കം ചെയ്യിക്കണം. ഇത്തരം മാലിന്യം പൊതു സ്ഥലത്തോ, പൊതു മാലിന്യ നിക്ഷേപ-സംസ്കരണ കേന്ദ്രങ്ങളിലോ കൊണ്ടിടാൻ അനുവദിക്കരുതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള അനുമതിയോടെ അംഗീകൃത സ്ഥലത്തു നിയമ വിധേയമായി സ്ഥാപിക്കുന്ന ഫ്ലെക്സ് ബോർഡുകൾ ,ബാനറുകൾ, ഹോർഡിംഗുകൾ എന്നിവ സമയ പരിധി കഴിയുമ്പോൾ സ്ഥാപിച്ചവർ തന്നെ എടുത്ത് മാറ്റുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഇക്കാര്യം അനുമതി നൽകുമ്പോൾ തന്നെ അവരെ ബേധ്യപ്പെടുത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്. അനധികൃത ബോർഡുകളും ബാനറുകളും സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പരസ്യ ഏജൻസികളുടെ ലൈസൻസ് റദ്ദാക്കാനും ഉത്തരവിട്ടിട്ടുണ്ട്.

കളക്ടർക്ക് ചുമതല

ജില്ലാ പരിധിയിൽ അനധികൃത പരസ്യ ബോർഡുകളും ബാനറുകളും കൊടികളും ഉണ്ടോയെന്നു പരിശോധിക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വീഴ്ച വരുത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പേര് സഹിതം കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകണം.
First published: July 23, 2019, 4:57 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading