News 18 Exclusive: എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപക- അനധ്യാപക നിയമനം പി.എസ്.സിക്ക് വിടേണ്ടെന്ന് സർക്കാർ
എയ്ഡഡ് സ്കൂൾ, കോളജ് നിയമനാധികാരം സ്ഥാപന മാനേജർമാരിൽ നിന്നും മാറ്റി പി എസ് സിക്ക് നൽകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സർക്കാർ സത്യവാങ്മൂലം
news18
Updated: August 17, 2019, 6:29 PM IST

കേരളാ പി.എസ്.സി
- News18
- Last Updated: August 17, 2019, 6:29 PM IST
ആർ. കിരൺ ബാബു
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപക- അനധ്യാപക നിയമനം പി എസ് സിക്ക് വിടണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ സ്ഥാപന മാനേജർമാർക്ക് അധ്യാപകരെയും അനധ്യാപകരെയും നിയമിക്കാനുളള അധികാരത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കാണിച്ച് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കഴിഞ്ഞ അറുപത് വർഷമായി തുടരുന്ന നിയമന രീതിയിൽ അപാകത ഇല്ലെന്നാണ് സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നത്. Also Read- 'തീരുമാനം തിരുത്തണം'; എയ്ഡഡ് നിയമന നിലപാടിൽ സർക്കാരിനെതിരെ AIYF
സർക്കാർ സ്കൂളുകളിലെയും കോളജുകളിലെയും പോലെ യോഗ്യത പരിഗണിച്ച് തന്നെയാണ് എയ്ഡഡ് സ്ഥാപനങ്ങളിലും നിയമനം നടത്തുന്നത്. അതിനാൽ എയ്ഡഡ് സ്കൂൾ, കോളജ് നിയമനാധികാരം സ്ഥാപന മാനേജർമാരിൽ നിന്നും മാറ്റി പി എസ് സിക്ക് നൽകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും സർക്കാരിനു വേണ്ടി പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാൻ ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു. സർക്കാർ ഖജനാവിൽ നിന്നും ശമ്പളവും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും നൽകുന്ന എയ്ഡഡ് മേഖലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ നിയമനങ്ങൾ പി എസ് സിക്ക് വിടണം എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
സർക്കാർ ശമ്പളം നൽകുന്ന സ്ഥാപനങ്ങളിലെ നിയമനത്തിൽ വലിയ ഒരുവിഭാഗം ജനങ്ങൾക്ക് അവസരം നിഷേധിക്കുന്നത് തുല്യനീതി ഉറപ്പ് നൽകുന്ന ഭരണഘടനാ ആർട്ടിക്കിൾ 14,16 എന്നിവയുടെ ലംഘനമാണെന്ന ഹർജിക്കാരനായ എം കെ സലീമിന്റെ വാദവും സർക്കാർ തളളി. നിയമന രീതിയിൽ മാറ്റം വരുത്തുന്നത് സർക്കാരിന്റെ നയ തീരുമാനത്തിന്റെ ഭാഗമാണെന്ന് സർക്കാർ പറയുന്നു. പൊതു ഖജനാവിൽ നിന്നും ശമ്പളം നൽകുന്ന നിയമനങ്ങളിൽ സംവരണം പാലിക്കുന്നില്ല എന്ന വിഷയമടക്കമുയർത്തി നിയമനം പി എസ് സിക്ക് വിടണമെന്ന ആവശ്യവുമായി മേൽകോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ പറഞ്ഞു.
നവോത്ഥാനം മുഖ്യമുദ്രാവാക്യമാക്കിയ ഇടതു സർക്കാരാണ് മഹാഭൂരിപക്ഷം എയ്ഡഡ് സ്ഥാപനങ്ങളുടെയും ഉടമകളായ സമുദായ സംഘടനകളുടെ സമ്മർദ്ദത്തിന് മുന്നിൽ മുട്ടു മടക്കി നിൽക്കുന്നത്. നവോത്ഥാന നീക്കത്തിൽ സർക്കാരിന് ഒപ്പം നിന്നവരിൽ സംവരണത്തിന് വേണ്ടി വാദിക്കുന്ന സംഘടനകളുടെ നിലപാടാണ് ഇനി അറിയേണ്ടത്.
തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ, കോളജ് അധ്യാപക- അനധ്യാപക നിയമനം പി എസ് സിക്ക് വിടണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ സ്ഥാപന മാനേജർമാർക്ക് അധ്യാപകരെയും അനധ്യാപകരെയും നിയമിക്കാനുളള അധികാരത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് കാണിച്ച് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കഴിഞ്ഞ അറുപത് വർഷമായി തുടരുന്ന നിയമന രീതിയിൽ അപാകത ഇല്ലെന്നാണ് സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നത്.