അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്ക് പൂട്ടിട്ട് സർക്കാർ; നിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി

ഉത്സവ സീസണുകളിൽ മറുനാടൻ മലയാളികളെ പിഴിയുന്ന ബസുകളുടെ നിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി

news18india
Updated: April 25, 2019, 3:17 PM IST
അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്ക് പൂട്ടിട്ട് സർക്കാർ; നിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി
എ.കെ ശശീന്ദ്രൻ
  • Share this:
തിരുവനന്തപുരം: അന്തർ സംസ്ഥാന സ്വകാര്യ ബസുകൾക്ക് പൂട്ടിടാനൊരുങ്ങി സർക്കാർ. സ്വകാര്യ ബസുകളുടെ നിയമ ലംഘനങ്ങൾ ഇനി അനുവദിയ്ക്കാനാവില്ലെന്ന കർശന നിലപാടിലാണ് സർക്കാർ. ദീർഘ ദൂര ബസുകൾക്ക് സ്പീഡ് ഗവർണർ നിർബന്ധമാക്കും. ഉത്സവ സീസണുകളിൽ മറുനാടൻ മലയാളികളെ പിഴിയുന്ന ബസുകളുടെ നിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ.

ജൂൺ ഒന്നിന് മുൻപ് എല്ലാ ബസുകളും ജിപിഎസ് സ്ഥാപിക്കണം. അമിത ചാർജ് തടയും. നിയമ വിരുദ്ധമായി ചരക്ക് കൊണ്ടുപോകുന്ന ബസുകൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും ഉന്നതതല യോഗത്തിനു ശേഷം മന്ത്രി അറിയിച്ചു.

Also read: യാത്രക്കാര്‍ക്ക് മര്‍ദനം: അന്വേഷണത്തോട് സഹകരിക്കാതെ കല്ലട ട്രാവൽസ് ഉടമ സുരേഷ്

സംസ്ഥാനമെങ്ങും സ്വകാര്യബസ് ഓഫീസുകളിൽ ഇന്നും പരിശോധന നടന്നു. പാലക്കാട് മാത്രം 119 ബസ്സുകളിൽ ക്രമക്കേട് കണ്ടെത്തി. ഒരാഴ്ചയ്ക്കകം ലൈസൻസ് എടുക്കാത്ത ഏജൻസികൾ പൂട്ടിക്കും. 259 ബസുടമകൾക്കെതിരെ ഇതുവരെ കേസെടുത്തു. എറണാകുളത്ത് പരിശോധന നടത്തിയ പകുതിയിലധികം ബസുകളിലും ക്രമക്കേട് കണ്ടെത്തി. ഇവരിൽ നിന്ന് 3.74 ലക്ഷം പിഴ ഈടാക്കിയെന്നും ഗതാഗതമന്ത്രി അറിയിച്ചു.
First published: April 25, 2019, 3:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading