• HOME
  • »
  • NEWS
  • »
  • kerala
  • »
  • ONLINE CLASS | ജൂൺ ആദ്യവാരം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപനം

ONLINE CLASS | ജൂൺ ആദ്യവാരം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപനം

സൗകര്യമില്ലാത്തവർക്ക് ബദൽ സംവിധാനം ഒരുക്കാനുളള കർമ്മപദ്ധതി അന്തിമഘട്ടത്തിലാണ്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയായിരിക്കും ക്ലാസ്. രണ്ട് വിദ്യാർഥികൾ ഉളള വീട്ടിൽ ഒരു ലാപ് ടോപ്പോ സ്മാർട്ട് ഫോണോ മാത്രമേ ഉളളൂവെങ്കിലും പ്രശ്നമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ആദ്യവാരം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. കോവിഡ് ഭീതിയെ തുടർന്ന് മാറ്റിവച്ച പരീക്ഷകൾ വിജയകരമായി നടത്തിയെങ്കിലും ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിൽ വെല്ലുവിളികൾ നിരവധിയാണ്. ഒന്നുമുതൽ പ്ലസ് ടു വരെ നാൽപ്പത്തിമൂന്നരലക്ഷത്തിലധികം വിദ്യാർഥികളുളളതിൽ 2.61 ലക്ഷം പേർക്ക് ഓൺലൈൻ പഠനത്തിന് യാതൊരു സൗകര്യവുമില്ല. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ ക്രമീകരണങ്ങൾ ഒരുക്കാനാണ് ശ്രമം.

    ക്ലാസ് റൂമിൽ നിന്ന് ഓൺലൈൻ ക്ലാസുകളിലേക്കുളള ചുവടുമാറ്റം എളുപ്പമല്ല. വിക്ടേഴ്സിന്റെ വെബ്സൈറ്റ് വഴിയും യൂട്യൂബ് വഴിയും ക്ലാസുകൾ ആരംഭിക്കാനാണ് ശ്രമം. ലാപ് ടോപ്, ടാബ്, സ്മാർട്ട് ഫോൺ, ടിവി തുടങ്ങിയ സൗകര്യങ്ങളുള്ള വിദ്യാർഥികളുടെ കണക്ക് വിദ്യാഭ്യാസ വകുപ്പ് ശേഖരിച്ചു.

    You may also like: വൻ സ്ഫോടനം നടത്താന്‍ ശ്രമം; ഭീകരരുടെ പദ്ധതി പരാജയപ്പെടുത്തി സുരക്ഷാസേന [NEWS]കേരളത്തിൽ ഡാമുകൾ നേരത്തെ തുറക്കും [NEWS]തമിഴർക്ക് വേണ്ടത് വികസനം, തീവ്രവാദം അനുവദിക്കില്ല; ശ്രീലങ്ക പ്രധാനമന്ത്രി മഹിന്ദ രാജപക്സെ [NEWS]

    ഒന്ന് മുതൽ വരെയുളള ക്ലാസുകളിലായുളളത് 4376391 വിദ്യാർഥികൾ. ഇവരിൽ 261784 പേർക്ക് ഓൺലൈൻ പഠനത്തിന് യാതൊരു സൗകര്യവുമില്ല. മലപ്പുറം ജില്ലയിൽ മാത്രം 62305 വിദ്യാർഥികൾക്ക് ടിവിയോ കേബിളോ ഇല്ല. ഹൈടെക് സ്കൂളുകളിൽ നിലവിലുളള ലാപ്ടോപ്പും പ്രോജകടറും അടക്കമുളള സൗകര്യങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ വായനശാലകളും ആർട്സ് ക്ലബുകളും ഓൺലൈൻ ക്ലാസുകളാക്കും.

    സൗകര്യമില്ലാത്തവർക്ക് ബദൽ സംവിധാനം ഒരുക്കാനുളള കർമ്മപദ്ധതി അന്തിമഘട്ടത്തിലാണ്.
    രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെയായിരിക്കും ക്ലാസ്. രണ്ട് വിദ്യാർഥികൾ ഉളള വീട്ടിൽ ഒരു ലാപ് ടോപ്പോ സ്മാർട്ട് ഫോണോ മാത്രമേ ഉളളൂവെങ്കിലും പ്രശ്നമുണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ.

    കൈറ്റ് വിക്ടേഴ്സ് ചാനൽ ശൃംഖല വഴി ലഭ്യമാക്കണമെന്ന സർക്കാർ നിർദേശം ഡി.ടി.എച്ച് കമ്പനികൾ ഇതുവരെ അംഗീകരിച്ചിട്ടില്ല.
    കേന്ദ്രവാർത്ത വിനിമയ മന്ത്രി പ്രകാശ് ജാവ്ദേക്കറിനും വിദ്യാഭ്യാസ ചാനൽ എന്ന നിലയിൽ സൗജന്യമായി വിക്ടേഴ്സ് ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡിടിഎച്ച് കമ്പനികൾക്കും മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ട്.

    First published: