HOME » NEWS » Kerala » GOVERNMENT TO BYPASS GOVERNOR TO AVOID A CLASH TV VVA UPDATE CV

ഏറ്റുമുട്ടലിനില്ല: വാർഡ് വിഭജന ബിൽ ഗവർണർ കാണാതെ നേരിട്ട് സഭയിലെത്തും; ഉടക്കിടുമോയെന്ന് ആശങ്ക

അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ബില്ലുകൾ സഭയിൽ അവതരിപ്പിക്കും മുൻപ് ഗവർണറെ കാണിക്കണമെന്നാണ് ചട്ടം. വാർഡ് വിഭജനം അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം. 

News18 Malayalam | news18
Updated: January 23, 2020, 11:31 AM IST
ഏറ്റുമുട്ടലിനില്ല: വാർഡ് വിഭജന ബിൽ ഗവർണർ കാണാതെ നേരിട്ട്  സഭയിലെത്തും; ഉടക്കിടുമോയെന്ന് ആശങ്ക
pinaray-arif muhmed khan
  • News18
  • Last Updated: January 23, 2020, 11:31 AM IST
  • Share this:
തിരുവനന്തപുരം: ഗവർണർ തടഞ്ഞുവച്ച ഓർഡിനൻസിനു പകരമുള്ള വാർഡ് വിഭജന ബിൽ നേരിട്ട് സഭയിലെത്തും. ഗവർണറെ കാണിക്കാതെ നേരിട്ട് സഭയിൽ അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം.  അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന ബില്ലുകൾ സഭയിൽ അവതരിപ്പിക്കും മുൻപ് ഗവർണറെ കാണിക്കണമെന്നാണ് ചട്ടം. വാർഡ് വിഭജനം അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനം.

വാർഡ് വിഭജന ബിൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്നായിരുന്നു ബില്ലിന്റെ കരടിന് ഒപ്പമുള്ള ധനകാര്യ മെമ്മോറാണ്ടത്തിൽ പറഞ്ഞിരുന്നത്. എന്നാൽ തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗം വാർഡ് വിഭജന

ബില്ലിന്റെ വിശദാംശങ്ങൾ ചർച്ചയ്ക്കെടുത്തപ്പോൾ അധിക സാമ്പത്തിക ബാധ്യതയുടെ കാര്യത്തിൽ സംശയമുയർന്നു. സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക് നിലപാടെടുത്തു. മുഖ്യമന്ത്രി ഇക്കാര്യത്തിൽ സംശയം പ്രകടിപ്പിച്ചു. തുടർന്നാണ് നിയമവകുപ്പിന്റെ ഉപദേശം തേടിയത്. അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്ന ഉപദേശം നിയമവകുപ്പും നൽകി.

Also Read-അധ്യാപകരുടെ അനാസ്ഥ: ആറു വയസുകാരന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി

നഗരസഭകൾ,കോർപ്പറേഷനുകൾ,ഗ്രാമപഞ്ചായത്തുകൾ എന്നിവയിൽ അഗംങ്ങൾക്ക് ഓണറേറിയവും സിറ്റിംഗ് ഫീസും നൽകുന്നത് സ്ഥാപനത്തിന്റെ തനതു ഫണ്ടിൽ നിന്നാണ് അതിനാൽ സർക്കാരിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്ന് ബില്ലിനൊപ്പമുള്ള ധനകാര്യ മെമ്മോറാണ്ടം വ്യക്തമാക്കുന്നു.  ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ഒരു വർഷം 2,10,62,400 രൂപ ചെലവു വരും. ധനകാര്യ കമ്മിഷനിൽ നിന്ന് ഗ്രാൻഡായാണ് ഇവിടെ പണം ലഭിക്കുന്നത്.

അംഗങ്ങളുടെ എണ്ണം കൂടിയാലും ഗ്രാൻഡിൽ മാറ്റമുണ്ടാകില്ലെന്നും അതിനാൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കില്ലെന്നും വ്യാഖ്യാനിച്ചാണ് ബിൽ ഗവർണർക്ക് അയക്കുന്നതിൽ നിന്നും ഒഴിവാക്കുന്നത്. ഓർഡിനൻസ് തടഞ്ഞ ഗവർണർ ബില്ലും തടയുമെന്ന ആശങ്കയും സർക്കാരിനുണ്ടായിരുന്നു. സഭയിൽ ചർച്ച ചെയ്ത് പാസാക്കിയാൽ ഗവർണർ അനുമതി നൽകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
Published by: Chandrakanth viswanath
First published: January 23, 2020, 11:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading