• HOME
  • »
  • NEWS
  • »
  • kerala
  • »
  • GOVERNMENT TO INFORM THEIR STAND IN HIGH COURT REGARDING FAKE LAWYER CASE

വ്യാജ അഭിഭാഷകയുടെ മുൻ‌കൂർ ജാമ്യ ഹർജിയിൽ സർക്കാർ ഹൈക്കോടതിയെ നിലപാട് അറിയിക്കും

ജാമ്യാപേക്ഷയിൽ കഴിഞ്ഞയാഴ്ച്ച സർക്കാരിന്റെ നിലപാട് കോടതി തേടിയിരുന്നു

കേരള ഹൈക്കോടതി

കേരള ഹൈക്കോടതി

  • Share this:
    ആലപ്പുഴയിലെ വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ സർക്കാർ ഇന്ന് ഹൈക്കോടതിയെ നിലപാട് അറിയിക്കും. ജാമ്യാപേക്ഷയിൽ കഴിഞ്ഞയാഴ്ച്ച സർക്കാരിന്റെ നിലപാട് കോടതി തേടിയിരുന്നു. തനിക്കെതിരായ വഞ്ചനാകുറ്റം നിലനിൽക്കില്ലെന്നും, മനഃപൂർവം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നുമാണ് ഹർജിയിൽ സെസിയുടെ വാദം.

    കൂടാതെ കേസിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തുവാൻ തക്ക തെളിവുകളൊന്നും പോലീസ് കണ്ടെത്തിയിട്ടില്ല. മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. ആലപ്പുഴ ബാർ അസോസിയേഷന്റെ പരാതിയിലാണ് സെസി സേവ്യറിനെതിരെ വഞ്ചനാകുറ്റം ചുമത്തി പോലീസ് കേസെടുത്തത്.

    കുട്ടനാട് രാമങ്കരി സ്വദേശി സെസ്സി സേവ്യറിനെതിരെയാണ് ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്തത്. ബാർ അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. മതിയായ യോഗ്യതയില്ലാതെ രണ്ടര വർഷം ആലപ്പുഴ കോടതിയിൽ അഭിഭാഷകയായി സെസി പ്രാക്ടീസ് ചെയ്തു വരുന്നതായി ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ പറയുന്നു. അസോസിയേഷന് ലഭിച്ച അജ്ഞാത കത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സെസി നൽകിയ എൻറോൾമെൻ്റ് നമ്പർ വ്യാജമാണെന്ന് അസോസിയേഷൻ കണ്ടെത്തിയത്.

    ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകൻ്റെ കീഴിൽ രണ്ട് വർഷം മുമ്പാണ് സെസ്സി ഇൻ്റൻഷിപ്പിനായി എത്തുന്നത്. പഠനം പൂർത്തീകരിച്ചെന്ന് അറിയിച്ച സെസി ഇദ്ദേഹത്തിൻ്റെ കീഴിൽ തന്നെ ജൂനിയർ ആയി പ്രാക്ടീസ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഇവർ ബാർ അസോസിയേഷനിലേക്ക് മത്സരിക്കുകയും അസോസിയേഷൻ്റെ ലൈബ്രേറിയനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിരവധി കേസുകളിൽ കമ്മീഷൻ അംഗമായി പങ്കെടുക്കുകയും ചെയ്തു

    ഇതിനിടയിലാണ് അജ്ഞാത കത്ത് അസോസിയേഷന് ലഭിച്ചത്. തിരവനന്തപുരംകാരിയായ മറ്റൊരു അഭിഭാഷകയുടെ എൻറോൾമെൻ്റ് നമ്പറാണ് ഇവർ ഉപയോഗിച്ചിരുന്നത്. ആൾമാറാട്ടം വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സെസി ഒളിവിലാണെന്നാണ് വീണ്ടും പോലീസ് പറയുന്നത്.

    കുട്ടനാട്ടിലെ ഇടത്തരം കുടുംബത്തില്‍ നിന്നും നിയമ പഠനത്തിനാണ് സെസി തിരുവനന്തപുരത്ത് എത്തുന്നത്. സൗഹൃദങ്ങളുടെ സമയം കൂടിയതോടെ പഠനം പാതിവഴിയിലായി. വേണ്ടത്ര ഹാജര്‍ പോലുമില്ലാതെ കോഴ്‌സ് പൂര്‍ത്തീകരിക്കാന്‍ കഴിയാതെ നാട്ടിലേക്ക് മടങ്ങി. വീണ്ടും ബാംഗ്ലൂരിലേക്ക്. അവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കിയതായി എല്ലാവരെയും ധരിപ്പിച്ചു. ഇങ്ങനെ സെസി നിയമ ബിരുദം കരസ്ഥമാക്കിയെന്നായിരുന്നു വീട്ടുകാര്‍ പോലും കരുതിയിരുന്നത്. ഇന്റേണ്‍ഷിപ്പിനെന്ന് പറഞ്ഞ് ആലപ്പുഴയില്‍ എത്തുന്നതിന് മുമ്പ് ചങ്ങനാശ്ശേരി കോടതിയിലും സെസി പ്രാക്ടീസ് ചെയ്തിരുന്നു എന്നാണ് വിവരം.

    ചങ്ങനാശ്ശേരിയിലെ പരിശീലന കാലത്താണ് യുവ അഭിഭാഷകനുമായി സെസിഅടുത്ത സൗഹൃദത്തിലാകുന്നത്. ഒരു ഘട്ടത്തില്‍ താന്‍ എല്‍.എല്‍.ബി. പഠനം പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സെസി ഇയാളോട് വെളിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഈ സൗഹൃദം അവസാനിപ്പിച്ചു. സെസി ആലപ്പുഴയിലേക്ക് എത്തി.

    ഏറെ പ്രമുഖര്‍ സെസിയുടെ വാക്കുകളില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു. വര്‍ഷങ്ങളായി തങ്ങളുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന പല ജൂനിയര്‍മാരെക്കാളും മുതിര്‍ന്ന അഭിഭാഷകര്‍ക്ക് സെസി പെട്ടെന്ന് പ്രിയപ്പെട്ടവളായി. അതു കൊണ്ട് തന്നെ നിയമത്തിന്റെ തലനാരിഴ കീറി കേസുകള്‍ പരിശോധിച്ച് പഴുതുകള്‍ കണ്ടെത്തുന്ന പ്രമുഖര്‍ക്കൊന്നും ഈ ഇരുപത്തിനാലുകാരിയുടെ തട്ടിപ്പ് കണ്ടെത്താനായില്ല. അതുകൊണ്ടു തന്നെ സെസി വ്യാജയാണെന്ന വാര്‍ത്ത പലരും ഇപ്പോഴും ഒരു അന്ധാളിപ്പോടെയാണ് കേട്ടുനില്‍ക്കുന്നത്.
    Published by:Meera Manu
    First published:
    )}