കൊച്ചി : പ്രതിഷേധങ്ങൾ കനക്കുന്ന സാഹചര്യത്തിൽ തൃപ്തി ദേശായിയെ അനുനയിപ്പിച്ച് തിരികെ അയക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ച് സർക്കാർ. ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവരെ തിരികെ അയക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
നിലവിലെ സാഹചര്യത്തെക്കുറിച്ച് തൃപ്തിയെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്. ആലുവ തഹസിൽദാർ ഇതുമായി ബന്ധപ്പെട്ട് തൃപ്തിയുമായി ചർച്ച നടത്തുകയാണ്. വിമാനത്താവളത്തിൽ നിന്ന് പുറത്തു കടന്നാലും യാത്ര ദുഷ്കരമാകുമെന്നും ക്രമസമാധാ പ്രശ്നങ്ങൾ സൃഷ്ടിക്കാതെ മടങ്ങണമെന്നുമുള്ള നിർദ്ദേശമാണ് തഹസിൽദാർ അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തൃപ്തിയെ വിളിക്കുമെന്നും സൂചനയുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.