വിദേശത്ത് ജോലി ചെയ്യുന്ന സർക്കാർ ഡോക്ടർമാരെ പുറത്താക്കാൻ ഒരുങ്ങി സർക്കാർ

ആദ്യമായാണ് പിരിച്ചു വിടാൻ പോകുന്നവരുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തുന്നത്

News18 Malayalam | news18-malayalam
Updated: February 6, 2020, 10:23 AM IST
വിദേശത്ത് ജോലി ചെയ്യുന്ന സർക്കാർ ഡോക്ടർമാരെ പുറത്താക്കാൻ ഒരുങ്ങി സർക്കാർ
News18 Malayalam
  • Share this:
തിരുവനന്തപുരം: വിദേശത്ത് ജോലി നോക്കാനായി സർക്കാർ സർവീസിൽ നിന്നും അനധികൃതമായി അവധിയിൽ പോയ കൂടുതൽ ഡോക്ടർമാർക്കെതിരെ നടപടി എടുക്കാൻ സർക്കാർ. 337 ഡോക്ടർമാർ ഉൾപ്പെടെ 387 പേരെ പിരിച്ചു വിടാൻ തീരുമാനിച്ചതായി സർക്കാർ പത്ര പരസ്യം നൽകി.

കഴിഞ്ഞ മാസം 430 ഡോക്ടർമാർ ഉള്‍പ്പെടെ 480 പേരെ സർക്കാർ സർവീസിൽ നിന്ന് പിരിച്ചു വിട്ടിരുന്നു. സർക്കാർ സേവനത്തിൽ പ്രവേശിച്ച ശേഷം, അനധികൃത അവധിയെടുത്ത് വിദേശത്തും, സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്നവർക്കെതിരെയായിരുന്നു നടപടി. ഇതിന് തുടർച്ചയായാണ് 337 ഡോക്ടർമാരെക്കൂടി പിരിച്ചു വിടാൻ തീരുമാനിച്ചതായി സർക്കാര്‍ പരസ്യം നൽകിയത്.

പിരിച്ചുവിടുന്നവരുടെ പേരും, മേൽവിലാസവും അടക്കമാണ് പരസ്യം നൽകിയത്. ഡോക്ടർമാരിൽ‌ 305 പേർ പ്രൊബേഷൻ കാലാവധി പൂർത്തിയാക്കിയവർ ആണ്. പിരിച്ചു വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ 15  ദിവസത്തിനകം സർക്കാരിനെ അറിയിക്കണം.

ആരോഗ്യവകുപ്പിലെ ഫാർമിസിസ്റ്റുകൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ അടക്കം ജോലിയ്ക്ക് ഹാജരാകാത്ത 50 പേർക്കും നോട്ടീസുണ്ട്.

കഴിഞ്ഞ വർഷം സമാന കാരണം കാണിച്ച് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടർമാരെ പിരിച്ചു വിട്ടിരുന്നു. ആദ്യമായാണ് പിരിച്ചു വിടാൻ പോകുന്നവരുടെ പേര് വിവരങ്ങൾ പരസ്യപ്പെടുത്തുന്നത്.
First published: February 6, 2020, 10:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading