നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തിക ഇനിയില്ല; പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾ ആശങ്കയിൽ

  വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തിക ഇനിയില്ല; പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾ ആശങ്കയിൽ

  12 ലക്ഷം ഉദ്യോഗാര്‍ഥികളാണ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയെഴുതിയത്

  കേരളാ പി.എസ്.സി

  കേരളാ പി.എസ്.സി

  • Share this:
  കോഴിക്കോട്: വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ (വി.ഇ.ഒ) ഗ്രേഡ് രണ്ട് തസ്തിക സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ പി.എസ്.സി. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍. റാങ്ക്ലിസ്റ്റ് ഓഗസ്റ്റ് മാസത്തില്‍ പ്രസിദ്ധീകരിക്കുമെങ്കിലും വി.ഇ.ഒ. നിയമനം ഉണ്ടാകില്ല.

  തദ്ദേശഭരണ വകുപ്പിന് കീഴിലെ അഞ്ച് സര്‍വീസുകളെ ഏകീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായതോടെയാണ് (വി.ഇ.ഒ.) തസ്തിക ഇല്ലാതാവുന്നത്. അഞ്ച് വിഭാഗങ്ങള്‍ ഏകീകരിച്ചുകൊണ്ട് ജൂലൈ 17നാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

  12 ലക്ഷം ഉദ്യോഗാര്‍ഥികളാണ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പരീക്ഷയെഴുതിയത്. ഓഗസ്റ്റിൽ റാങ്ക് പട്ടിക വരുമെന്ന് ജൂൺ 23 ന് PSC അംഗങ്ങളുടെ യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ തസ്തിക ഇല്ലാതായതോടെ നിയമന സാധ്യത മങ്ങി.

  TRENDING:Dil Bechara | സുശാന്ത് സിങ്ങിന്റെ അവസാന ചിത്രം; ദിൽബേച്ചാര റിലീസ് ഇന്ന്[PHOTOS]ജീവന്റെ വിലയുള്ള ജാഗ്രത; സർക്കാർ മുദ്രാവാക്യം പങ്കുവെച്ച് അഹാന കൃഷ്ണയും കൃഷ്ണ കുമാറും [NEWS]COVID 19| കണ്ണൂരിൽ കോവിഡ് സ്ഥിരീകരിച്ച പ്രതി ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞു[NEWS]

  നിലവിലുള്ള പി.എസ്.സി. റാങ്ക് പട്ടികയുടെ കാലാവധി 2019ല്‍ അവസാനിച്ചതോടെ വാനിഷിംഗ് കാറ്റഗറിയാക്കാനും, തുടര്‍ന്ന് വരുന്ന ഒഴിവുകള്‍ ക്ലാര്‍ക്ക് തസ്തികയാക്കി മാറ്റിക്കൊണ്ടുമാണ് സര്‍ക്കാര്‍ ഉത്തരവ്. അങ്ങനെ വരുമ്പോള്‍ വി.ഇ.ഒ. തസ്തിക ഇനി ഉണ്ടാകില്ല.

  എല്‍.എസ്.ജി.ഡി. ക്ലാര്‍ക്ക് നിയമനമാണുണ്ടാവുക. അതുകൊണ്ടുതന്നെ ഓഗസ്റ്റിൽ 2650 പേരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുമോയന്ന കാര്യത്തിലും വ്യക്തതയില്ലെന്ന് ഉദ്യോഗാര്‍ഥിയായ വർഷ പറഞ്ഞു.  വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ തസ്തികയില്ലാതായതോടെ നിയമനം പ്രതിസന്ധിയിലായ സ്ഥിതിക്ക് പ്രായപരിധി കഴിഞ്ഞവർ ഉള്‍പ്പെടെയുള്ളവരുടെ തൊഴിൽ സാധ്യത മങ്ങി.

  തസ്തിക ഏകീകരിച്ചെങ്കിലും വരാനിരിക്കുന്ന റാങ്ക് പട്ടികയില്‍ നിന്നുള്ള വി.ഇ.ഒ. ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കാനാകുമോയെന്ന് പരിശോധിക്കുമെന്ന് പി.എസ്.സി. അംഗം കെ. രഘു പറഞ്ഞു.
  Published by:meera
  First published: