നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള കരാര്‍ നിലനില്‍ക്കുന്നു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

    സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള കരാര്‍ നിലനില്‍ക്കുന്നു; സര്‍ക്കാര്‍ ഹൈക്കോടതിയില്‍

    ഡേറ്റയുടെ പൂര്‍ണനിയന്ത്രണം ഇപ്പോള്‍ സി ഡിറ്റിനു ആണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.

    High court

    High court

    • Share this:
    കൊച്ചി: സ്പ്രിങ്ക്ളര്‍ കമ്പനിയുമായുള്ള കരാര്‍ നിലനില്‍ക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവര്‍ത്തിച്ചു. കോവിഡ് രോഗികളുടെ ഡാറ്റ വിശകലനത്തിന് കമ്പനി ജീവനക്കാരുടെ സേവനം വിനിയോഗിക്കുന്നില്ല.
    സ്പ്രിങ്ക്ളര്‍ ശേഖരിച്ച മുഴുവന്‍ ഡേറ്റയുടെയും സുരക്ഷിതത്വം ഉറപ്പാക്കി-സർക്കാർ വ്യക്തമാക്കി.

    ഡേറ്റയുടെ പൂര്‍ണനിയന്ത്രണം ഇപ്പോള്‍ സി ഡിറ്റിനു ആണെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാരിനു വേണ്ടി മുംബൈയില്‍ നിന്നുള്ള സൈബര്‍ നിയമ വിദഗ്ധ എന്‍.എസ് നാപ്പിനൈ ഹാജരായി .
    TRENDING:ഷംന കാസിം ബ്ലാക്മെയിൽ കേസ്: നടൻ ധർമജന്റെ മൊഴി എടുത്തു
    [News]
    ഞാനൊരു സ്വവർഗാനുരാഗിയാണ്; മാറ്റത്തിന്റെ അലയൊലികളുമായി നടിയുടെ വെളിപ്പെടുത്തൽ [PHOTO] 'സ്വര്‍ണക്കടത്തുകാരാണെന്നു പറഞ്ഞ് വിളിച്ചു; ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ അവശ്യപ്പെട്ടു'; ധർമ്മജൻ
    [NEWS]


    ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ ആണ് ഇവര്‍ ഹാജരായത്. നേരത്തെ കേസ് പരിഗണിച്ചപ്പോഴും മുംബൈയില്‍ നിന്നും ഓണ്‍ലൈനായി സര്‍ക്കാരിന് വേണ്ടി എന്‍ എസ് നാപ്പിനെ തന്നെയാണ് ഹാജരായത് .

    കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ , ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങന്ന ബഞ്ച് പരിഗണിച്ചത്. കേസ് ഒരു മാസം കഴിഞ്ഞു വീണ്ടും പരിഗണിക്കും
    First published:
    )}