HOME /NEWS /Kerala / ന്യൂനപക്ഷ സ്കോളർഷിപ്പ്; അനുപാതം നിശ്ചയിക്കാൻ അവകാശമില്ലെന്ന വിധിയ്ക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്കോളർഷിപ്പ്; അനുപാതം നിശ്ചയിക്കാൻ അവകാശമില്ലെന്ന വിധിയ്ക്കെതിരെ അപ്പീൽ നൽകുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍

ആർക്കും ആനുകൂല്യം നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി സഭയിൽ. അപ്പീൽ പോയിട്ട് കാര്യമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി 

  • Share this:

    തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മുഖ്യമന്ത്രി. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. അനുപാതം നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്നായിരുന്നു ഹൈക്കോടതി വിധി.

    സച്ചാർ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ ഇമ്പ്ലിമെന്റഷൻ കമ്മിറ്റി രൂപീകരിക്കുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയില്ല. ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ലഭിക്കുന്ന എല്ലാ സ്കോളർഷിപ്പ് ആനുകൂല്യങ്ങളും തുടരും.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    അതിന് വേണ്ടി അധിക തുക അനുവദിച്ചു. അപേക്ഷകർക്ക് ആനുകൂല്യങ്ങൾ ലഭിക്കാത്ത സാഹചര്യമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പരാതിയുമില്ലാത്ത വിധമാണ് സർക്കാർ പ്രശ്നം പരിഹരിച്ചതെന്നും എന്നാൽ ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രിസഭയിൽ അറിയിച്ചു. സ്കോളർഷിപ്പ് അനുപാതം നിശ്ചയിക്കാൻ സർക്കാരിന് അധികാരമില്ലെന്ന് ഹൈക്കോടതി വിധിയ്ക്ക് എതിരെ അപ്പീൽ പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

    Also Read- പാലക്കാട് ക്ഷീരസഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; സെക്രട്ടറിയെ സസ്പെന്റ് ചെയ്തു

    വിഷയത്തിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിഷയത്തിൽ അനാവശ്യ വിവാദമുണ്ടാക്കാൻ ചിലർ ശ്രമിക്കുന്നത്  പ്രത്യേക താൽപര്യങ്ങൾ ഉള്ളതുകൊണ്ടാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ സച്ചാർ കമീഷൻ ശുപാർശകൾ നടപ്പിലാക്കാൻ ഇമ്പ്ലിമെന്റഷൻ കമ്മിറ്റി രൂപീകരിക്കുമോ എന്ന എം.കെ മുനീറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.

    Also Read- ന്യൂനപക്ഷ സ്കോളർഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ

    എന്നാൽ സുപ്രീംകോടതിയിൽ പോയിട്ട് കാര്യമില്ലെന്നും, അപ്പീൽ പോയാൽ സുപ്രീംകോടതിയിൽ നിന്ന് സർക്കാരിന് തിരിച്ചടിയാകും ഉണ്ടാവുക എന്ന് പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഓരോ വിഭാഗത്തിന്റെയും പിന്നോക്ക അവസ്ഥ പരിഹരിക്കാൻ പ്രത്യേകം പദ്ധതിയാണ് നടപ്പാക്കേണ്ടതെന്നും പികെ കുഞ്ഞാലിക്കുട്ടി നിർദ്ദേശിച്ചു.

    പാലൊളി കമ്മിറ്റി രൂപീകരിച്ചത് മുസ്ലിം സമുദായത്തിന് വേണ്ടി മാത്രമായിരുന്നെന്ന് എംകെ മുനീർ പറഞ്ഞു. പല വകുപ്പുകൾ നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ച് പറയുന്നുണ്ട്. വിഷയം സമുദായങ്ങൾ തമ്മിലുള്ള തർക്കമാക്കി മാറ്റരുതെന്നും  എം കെ മുനീർ  പറഞ്ഞു. എന്നാൽ സർക്കാരിന് മറച്ചുവെക്കാൻ ഒന്നുമില്ലെന്നും, ഭാവി കാര്യങ്ങളിലെ ആശങ്ക അപ്പോൾ പരിഹരിക്കാമെന്നും മുഖ്യമന്ത്രി സഭയിൽ മറുപടി നൽകി.

    First published:

    Tags: Minority Scholarship, Minority Scholarship issue, Minority Student Scholarship