നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശമ്പളത്തോടൊപ്പം പെൻഷനും വാങ്ങുന്ന വിരുതന്മാർ ജാഗ്രതൈ, ഉടൻ പിടിവീഴും

  ശമ്പളത്തോടൊപ്പം പെൻഷനും വാങ്ങുന്ന വിരുതന്മാർ ജാഗ്രതൈ, ഉടൻ പിടിവീഴും

  അനർഹമായി കൈപ്പറ്റിയ തുക തിരിച്ചടച്ചില്ലെങ്കിൽ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്

  • News18
  • Last Updated :
  • Share this:
  തിരുവനന്തപുരം: സർക്കാരിനെ കബളിപ്പിച്ച് ശമ്പളത്തോടൊപ്പം പെൻഷനും വാങ്ങുന്ന സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി ധനവകുപ്പ്. സർക്കാർ-അർധ സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ അടക്കം നിരവധി പേർ  ഇങ്ങനെ  അനർഹമായി പെൻഷൻ വാങ്ങിയെടുക്കുന്നുവെന്നാണ്  കണ്ടെത്തൽ. അനർഹമായി കൈപ്പറ്റിയ തുക തിരിച്ചടച്ചില്ലെങ്കിൽ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

  അനർഹരെ 'അടപടലം ' പിടികൂടും

  സർക്കാരിനെ കബളിപ്പിച്ച് അനർഹമായി നേടിയ പെൻഷൻ തുക ഉടൻ തിരികെയടക്കണമെന്നാണ് നിർദ്ദേശം. കുടുംബ പെൻഷൻ വാങ്ങിയിരുന്നവർ പിന്നീട് സർക്കാർ ജോലി ലഭിച്ചപ്പോൾ ഇത് മറച്ചുവച്ച് ശമ്പളത്തോടൊപ്പം പെൻഷനും നേടി വന്നു. മറ്റു മാർഗ്ഗമില്ലാത്തവർക്ക് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് സാമൂഹ്യ സുരക്ഷ പെൻഷൻ അനുവദിച്ചു വരുന്നത്.

  ALSO READ: രണ്ടു ദിവസത്തെ അഖിലേന്ത്യ ബാങ്ക് പണിമുടക്ക് ആരംഭിച്ചു

  ആയിരങ്ങൾ പെൻഷൻ പദ്ധതിക്ക് പുറത്ത്

  ആയിരക്കണക്കിനു പേർ സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയുണ്ടായിട്ടും പുറത്തു നിൽക്കുമ്പോഴാണ് ഈ സ്ഥിതി. അനർഹമായി പെൻഷൻ വാങ്ങുന്നവർ ഇക്കാര്യം തദ്ദേശ സ്ഥാപനത്തെ അടിയന്തരമായി അറിയിക്കാനാണ് നിർദ്ദേശം. സർക്കാർ സർവീസിൽ പ്രവേശിച്ച തീയതി മുതൽ അനർഹമായി നേടിയ പെൻഷൻതുക അടിയന്തരമായി ആയി തിരിച്ചടക്കണം. തിരിച്ചടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്നും ഈ പണം ഈടാക്കാനും മേലധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ധനവകുപ്പിന്റെ പ്രത്യേക ഉത്തരവ് ഇറങ്ങി.

   

  പെൻഷനും ഡബിൾ

  ഒരാൾക്ക് ഒരു പെൻഷനേ അർഹതയുള്ളൂ എന്നാണ് നിയമം. എന്നാൽ ഇതു മറികടന്ന് സർവീസ് പെൻഷൻ വാങ്ങുന്നവർ സാമൂഹ്യ സുരക്ഷാ പെൻഷനും വാങ്ങിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ഇത്തരക്കാരെയും ഉടൻ പിടികൂടും. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കൃത്യമായി സാമൂഹ്യ സുരക്ഷാ പെൻഷൻ ലഭ്യമായതോടെ, പദ്ധതിയിൽ ഉൾപ്പെടാൻ തിരക്കാണ്. പലവിധ പരിശോധനകൾ നടത്തി അനർഹരെ ഒഴിവാക്കിയെങ്കിലും ഇത്തരത്തിൽ തട്ടിപ്പു നടത്തുന്നവർ ഇനിയും ഉണ്ടെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തൽ.

   
  First published:
  )}