തിരുവനന്തപുരം: തക്കലയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്ര ആചാരപരമായി തന്നെ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കാൽനടയായി തന്നെ ഘോഷയാത്ര നടത്താനാണ് തീരുമാനം. ജനതിരക്ക് കണക്കിലെടുത്ത് വിഗ്രഹങ്ങൾ വാഹനത്തിൽ കയറ്റി തിരുവനന്തപുരത്ത് എത്തിക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം.
എന്നാൽ സർക്കാർ ആചാരലംഘനം നടത്തുന്നുവെന്ന പേരിൽ പ്രതിഷേധം ശക്തമായതോടെയാണ് തീരുമാനം പുനപരിശോധിച്ചത്. ശബരിമലക്ക് സമാനമായ നീക്കം സർക്കാരിനെതിരെ നടക്കുന്നത് മുന്നിൽ കണ്ടാണ് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് തീരുമാനം തിരുത്തിയത്.
കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആണ് ഘോഷയാത്ര ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചത്. തമിഴ്നാട്ടിലെ തക്കല മുതൽ തിരുവനന്തപുരം വരെ നീളുന്ന യാത്രയിൽ വലിയ ആൾക്കൂട്ടം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് ആയിരുന്നു സർക്കാർ തീരുമാനം. എന്നാൽ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്.
സർക്കാർ തീരുമാനത്തിനെതിരെ തമിഴ്നാട്ടിലെയും കേരളത്തിലെയും ഹൈന്ദവ സംഘടനകൾ രംഗത്ത് വന്നു. തിരുവനന്തപുരത്തെയും കന്യാകുമാരിയിലേയും ഹൈന്ദവ വിശ്വാസികൾക്കിടയിലെ പ്രധാനപ്പെട്ട ചടങ്ങാണ് നവരാത്രി ഉത്സവത്തിൻറെ ഭാഗമായി നടക്കുന്ന വിഗ്രഹഘോഷയാത്ര.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.