• News
  • FIFA 2018
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

നിലപാട് കടുപ്പിച്ച് സിപിഐ; നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവില്ല

news18india
Updated: June 13, 2018, 6:23 PM IST
നിലപാട് കടുപ്പിച്ച് സിപിഐ; നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഇളവില്ല
news18india
Updated: June 13, 2018, 6:23 PM IST
തിരുവനന്തപുരം: സിപിഐ നിലപാട് കടുപ്പിച്ചതോടെ നെല്‍വയല്‍ നീര്‍ത്തടനിയമം ഇളവ് ചെയ്യാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു. നഗരങ്ങള്‍ക്ക് നെല്‍വയല്‍ നീര്‍ത്തടനിയമത്തില്‍ ഇളവ് നല്‍കാനുളള നീക്കമാണ് സര്‍ക്കാര്‍ ഉപേക്ഷിച്ചത്.

നെല്‍വയല്‍ സംരക്ഷണ നിയമത്തെ ബാധിക്കുന്ന തരത്തില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ലെന്ന് സി പി ഐ നിലപാടെടുത്തു. ഇതോടെ ഓര്‍ഡിനന്‍സായി കൊണ്ടുവന്ന മാറ്റങ്ങള്‍ക്കപ്പുറം ഒരു ഭേദഗതിയും വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

നെല്‍വയല്‍ സംരക്ഷണ നിയമം നിയമസഭയില്‍ ചര്‍ച്ച ചെയ്തപ്പോള്‍ നഗരമേഖലയില്‍ ഇളവു വരുത്തുന്നതുള്‍പ്പെടെയുള്ള ഭേദഗതികള്‍ കൊണ്ടുവരണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ വികസനാവശ്യങ്ങള്‍ക്ക് ഈ ഇളവ് അത്യാവശ്യമാണെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നു.

വിഷയത്തില്‍ സി പി എം, സി പി ഐ നേതാക്കള്‍ എ കെ ജി സെന്ററില്‍ ചര്‍ച്ച നടത്തിയിരുന്നു. ഒരു ഭേദഗതിക്കും സി പി ഐ പിന്തുണ നല്‍കില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, റവന്യൂ മന്ത്രി ഇ ചന്ദ്രേശേഖരന്‍, കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
First published: June 13, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍