പമ്പ: എല്ലാ വിശ്വാസികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ച് എല്ലാവർക്കും സംതൃപ്തമായ ശബരിമല ദർശനമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ യശസ് ഉയർത്തിക്കിട്ടുന്ന തരത്തിലുള്ളതാക്കി ശബരിമല തീർത്ഥാടനത്തെ മാറ്റണം. എല്ലാവിധ സങ്കുചിത ചിന്തകളും മാറ്റി വച്ച് വിശാലമായ ഐക്യത്തോടെ പ്രവർത്തിക്കേണ്ട സമയമാണിതെന്നും പമ്പയിൽ നടത്തിയ അവലോകനയോഗത്തിന് ശേഷം മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
മന്ത്രി കെ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിലയിരുത്തുന്നതിന് പമ്പയിൽ ഇന്ന് യോഗം ചേർന്നു. മന്ത്രിമാരായ കെ രാജൻ, എം ബി രാജേഷ്, ചീഫ് വിപ്പ് ഡോ. എൻ ജയരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ബുധനാഴ്ച രാത്രി നിലയ്ക്കലിലെ പാർക്കിങ്ങ്, ഗതാഗത സൗകര്യങ്ങൾ തുടങ്ങിയവ വിശദമായി പരിശോധിച്ചു. വ്യാഴാഴ്ച രാവിലെ പമ്പയിൽ നടത്തിയ യോഗത്തിൽ ദേവസ്വം, പൊലീസ്, റവന്യു, ഗതാഗതം തുടങ്ങി എല്ലാ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിൽ ഉന്നയിക്കപ്പെട്ട പല വിഷയങ്ങൾക്കും പരിഹാര നിർദേശങ്ങളും നൽകിയിട്ടുണ്ട്. യോഗത്തിനു ശേഷം പമ്പയിലെ പൊലീസ് കൺട്രോൾ റൂമും സന്ദർശിച്ചു. മണ്ഡല മഹോൽസവവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും സൗകര്യങ്ങളും മികച്ച നിലയിൽ ക്രമീകരിച്ചിട്ടുണ്ട്.
കേരളത്തിന്റെ യശസ് ഉയർത്തിക്കിട്ടുന്ന തരത്തിലുള്ളതാക്കി ശബരിമല തീർത്ഥാടനത്തെ മാറ്റണം. എല്ലാവിധ സങ്കുചിത ചിന്തകളും മാറ്റി വച്ച് വിശാലമായ ഐക്യത്തോടെ പ്രവർത്തിക്കേണ്ട സമയമാണിത്. എല്ലാ വിശ്വാസികളുടെയും താൽപര്യങ്ങൾ സംരക്ഷിച്ച് എല്ലാവർക്കും സംതൃപ്തമായ ദർശനമാണ് സർക്കാരിന്റെ ലക്ഷ്യം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.