നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Karipur Air India Express Crash | ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും കരിപ്പൂരിലേക്ക്

  Karipur Air India Express Crash | ഗവർണറും മുഖ്യമന്ത്രിയും മന്ത്രിമാരും കരിപ്പൂരിലേക്ക്

  ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയും ഒപ്പമുണ്ടാകും.

  pinaray-arif muhmed khan

  pinaray-arif muhmed khan

  • Share this:
   കോഴിക്കോട്: വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും  ഇന്ന് കരിപ്പൂരിലെത്തും. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, എകെ ശശീന്ദ്രൻ, ടി പി രാമകൃഷ്ണൻ, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്റ തുടങ്ങിയവർ രാവിലെ 10 മണിയോടെ എയർ ഇന്ത്യ പ്രത്യേക വിമാനത്തിൽ കരിപ്പൂരിൽ എത്തും

   കരിപ്പൂർ വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ എക്സപ്രസിന്റെ മൂന്ന് വിമാനങ്ങൾ ഇന്ന് സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ ആദ്യത്തേത് പുലർച്ചെ രണ്ടിന് ഡൽഹിയിൽ നിന്ന് കോഴിക്കോടേക്ക് തിരിച്ചു. ഡിജിസിഎ, വ്യോമയാന മന്ത്രാലയം അധികൃതർ, എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരെയും വഹിച്ചുള്ള വിമാനം കരിപ്പൂരിലെത്തിയിട്ടുണ്ട്.   You may also like:Karipur Air India Express Crash | 12 വർഷം വ്യോമസേനയിൽ; ക്യാപ്റ്റൻ സാഥെ 30 വർഷത്തെ പരിചയ സമ്പത്തുള്ള പൈലറ്റ് [NEWS]Karipur Air India Express Crash | വിമാനാപകടത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടിയുടെ മതാപിതാക്കളെ കണ്ടെത്തി [NEWS] Karipur Air India Express Crash | 'വ്യക്തിപരമായി അറിയാം'; കരിപ്പൂർ വിമാനദുരന്തത്തിൽ മരിച്ച പൈലറ്റിന് ആദരാഞ്ജലി അർപ്പിച്ച് പൃഥ്വിരാജ് [NEWS]വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് അപകടത്തിൽപ്പെട്ടത്. 184 യാത്രക്കാർ ഉൾപ്പെടെ 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 19 പേർ മരിച്ചു. 123 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 14 പേരുടെ നിലഗുരുതരമാണ്. അപകടത്തിൽ കേന്ദ്ര വ്യോമയാനമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
   Published by:Rajesh V
   First published:
   )}