Karipur Air India Express Crash| | കരിപ്പൂർ അപകടത്തിൽപ്പെട്ടവർക്കൊപ്പം രാജ്യം മുഴുവൻ കൂടെയുണ്ട്: ഗവർണർ

48 മണിക്കൂറിനിടെ രണ്ട് ദുരന്തങ്ങളാണ് സംസ്ഥാനത്തിന് നേരിടേണ്ടി വന്നത്. ഇടുക്കിയിലെ പ്രകൃതി ദുരന്തത്തിലും കരിപ്പൂര്‍ വിമാനാപകടത്തിലും ഉണ്ടായ മരണങ്ങളില്‍ കേരളജനതയോടൊപ്പം അനുശോചിക്കുന്നു

News18 Malayalam | news18-malayalam
Updated: August 8, 2020, 4:34 PM IST
Karipur Air India Express Crash| | കരിപ്പൂർ അപകടത്തിൽപ്പെട്ടവർക്കൊപ്പം രാജ്യം മുഴുവൻ കൂടെയുണ്ട്: ഗവർണർ
ആരിഫ് മുഹമ്മദ് ഖാൻ
  • Share this:
കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും പരിക്കുപറ്റിയവരുടെയും ദുഃഖത്തില്‍ രാജ്യം മുഴുവന്‍ കൂടെയുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

48 മണിക്കൂറിനിടെ രണ്ട് ദുരന്തങ്ങളാണ് സംസ്ഥാനത്തിന് നേരിടേണ്ടി വന്നത്. ഇടുക്കിയിലെ പ്രകൃതി ദുരന്തത്തിലും കരിപ്പൂര്‍ വിമാനാപകടത്തിലും ഉണ്ടായ മരണങ്ങളില്‍ കേരളജനതയോടൊപ്പം അനുശോചിക്കുന്നു.

ചികിത്സയില്‍ കഴിയുന്നവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.
You may also like:പലചരക്ക്, പച്ചക്കറി കടകളിലെ ജീവനക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാൻ കേന്ദ്ര നിർദ്ദേശം [NEWS]'സഹായിക്കാന്‍ അവൻ മുന്നിലുണ്ടാകും'; ക്യാപ്റ്റന്‍ ദീപക് സാഥെയെ കുറിച്ച്‌ മാതാപിതാക്കള്‍ [NEWS] Top 10 Most Dangerous Airport Runways | ലോകത്തെ ഏറ്റവും അപകടകരമായ 10 വിമാനത്താവളങ്ങളിലെ റൺവേകൾ [PHOTOS]
വിമാനദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതീവ ദുഃഖം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയുമായി ടെലിഫോണില്‍ സംസാരിക്കുകയുണ്ടായി. മറ്റു സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും ദുഃഖം പങ്കുവെച്ചതായും ഗവര്‍ണര്‍ പറഞ്ഞു.
Published by: Anuraj GR
First published: August 8, 2020, 4:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading