നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Governor Arif Muhammed Khan | അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

    Governor Arif Muhammed Khan | അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

    അവയവദാതക്കളാകാന്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

    Image Facebook

    Image Facebook

    • Share this:
      തിരുവനന്തപുരം: അവയവ ദാനത്തിനുള്ള സമ്മത പത്രം കൈമാറി ഗവര്‍ണര്‍ ആരിഫി മുഹമ്മദ് ഖാന്‍. മൃതസഞ്ജീവനി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. സാറാ വര്‍ഗീസിന് സമ്മതപത്രം ഒപ്പിട്ട് നല്‍കി. അവയവദാതക്കളാകാന്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ലോക അവയവദാന ദിനം ആചരിക്കുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ അവയവ ദാന സമ്മതപത്രം നല്‍കിയത്.

      ലോകത്ത് അങ്ങോളം ഇങ്ങോളമുള്ള ജനങ്ങളില്‍ പലര്‍ക്കും അവയവദാനം എന്ന പ്രക്രിയയെ കുറിച്ച് ഇപ്പോഴും പലവിധത്തിലുള്ള ആശങ്കളും മിഥ്യാധാരണകളും നിലനില്‍ക്കുന്നു എന്നതാണ് വസ്തുത.

      അതേസമയം, മറ്റു പലരും ഇന്നും അവയവദാനം എന്ന സത്കര്‍മ്മം കൊണ്ട് പല മനുഷ്യരുടെയും ജീവിതത്തില്‍ വരുത്താന്‍ സാധിക്കുന്ന മാറ്റങ്ങളെ കുറിച്ച് അജ്ഞരുമാണ്. അവയവദാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു വ്യക്തിയുടെ മരണശേഷം, ശരീരത്തില്‍ ആരോഗ്യത്തോടെയിരിക്കുന്ന അവയവങ്ങള്‍ (അതായത്, ശ്വാസകോശം, വൃക്കകള്‍, കണ്ണുകള്‍, കരള്‍, പാന്‍ക്രിയാസ് തുടങ്ങിയവ) ദീര്‍ഘകാലമായി രോഗങ്ങളോട് പൊരുതുന്നവര്‍ക്ക് നല്‍കുക എന്നതാണ്.


      സംസ്ഥാനത്ത് ഇതുവരെ മൃതസഞ്ജീവനിപദ്ധതി വഴി 323 പേരിലൂടെ 913 പേര്‍ക്കാണ് മരണാനന്തര അവയവങ്ങള്‍ ദാനം നടത്തിയത്. കോവിഡ് മഹാമാരി കാലത്ത് അവയവദാന പ്രക്രിയയ്ക്ക് നിരവധി പ്രതിബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതെല്ലാം തരണം ചെയ്തുകൊണ്ട് കഴിഞ്ഞ വര്‍ഷം 21 പേരിലൂടെ 70 പേര്‍ക്കും ഈ വര്‍ഷം 6 പേരിലൂടെ 16 പേര്‍ക്കുമാണ് പുതുജീവിതം ലഭിച്ചത്.

      അവയവദാന പ്രക്രിയ കൂടുതല്‍ കാര്യക്ഷമയുമാക്കുന്നതിനായി കേരള ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റ് സൊസൈറ്റി (കെ-സോട്ടോ) രൂപീകരിക്കാനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജീവിച്ചിരിക്കുന്നവരുടെ അവയവദാനവും മരണാനന്തര അവയവദാനവും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് അവയവദാന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുവാനാണ് ലക്ഷ്യമിടുന്നത്. അവയവദാന പ്രക്രിയ ഫലപ്രദമായി നിര്‍വഹിക്കുന്ന കെ.എന്‍.ഒ.എസിന്റെ എല്ലാ ജീവനക്കാരേയും ആരോഗ്യ മന്ത്രി അഭിനന്ദിച്ചു.

      Also Read-World Organ Donation day: ഇന്ന് ലോക അവയവദാന ദിനം; അറിയാം അതിജീവനത്തിന്റെ ദാനത്തെക്കുറിച്ച്

      രണ്ട് തരത്തിലുള്ള അവയവദാനമാണ് ഉള്ളത്. ആദ്യത്തേത് ലൈവ് അവയവദാനമാണ്. ഈ തരത്തില്‍ സംഭവിക്കുന്നത്, ഒരു വ്യക്തി ജീവനോടെ ഇരിക്കുമ്പോള്‍ തന്നെ തന്റെ ശരീരത്തിലെ അവയവം ദാനം ചെയ്യുന്നതാണ്. ഈ തരത്തില്‍ പൊതുവേ വൃക്കയോ കരളോ ആണ് ദാനം ചെയ്യുക.

      രണ്ടാം തരം, മരിച്ചതിന് ശേഷമുള്ള അവയവദാന പ്രക്രിയയാണ്. മരിച്ചതിന് ശേഷം, അവയവദാതാവിന്റെ ശരീരത്തിലെ ആരോഗ്യത്തോടെയിരിക്കുന്ന അവയവങ്ങള്‍, അവയവ മാറ്റശസ്ത്രക്രിയയ്ക്കായി മൃതശരീരത്തില്‍ നിന്നും നീക്കം ചെയ്യുകയാണ് ചെയ്യുക. 18 വയസ്സ് പൂര്‍ത്തിയാക്കിയ ഏതൊരു വ്യക്തിയ്ക്കും അവയവദാനത്തിനായി സമ്മതപത്രത്തില്‍ ഒപ്പു വെയ്ക്കാവുന്നതാണ്.
      Published by:Jayesh Krishnan
      First published:
      )}