• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സമ്മർദം ചെലുത്താമെന്ന് കരുതരുത്'; രാജ്ഭവൻ മാർച്ചിനു പിന്നാലെ ഗവർണർ

'സമ്മർദം ചെലുത്താമെന്ന് കരുതരുത്'; രാജ്ഭവൻ മാർച്ചിനു പിന്നാലെ ഗവർണർ

ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. അതില്‍ നിന്ന് പിന്‍മാറില്ലെന്നും ഗവർണർ

ആരിഫ് മുഹമ്മദ് ഖാൻ

ആരിഫ് മുഹമ്മദ് ഖാൻ

  • Share this:
തിരുവനന്തപുരം: ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് ഗവർണർ. ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിനെ കുറിച്ചായിരുന്നു ഗവർണറുടെ പ്രതികരണം. പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ സമ്മർദം ചെലുത്താമെന്ന് കരുതരുത്. ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിറവേറ്റുന്നത്. അതില്‍ നിന്ന് പിന്‍മാറില്ല.

കോടതി ഉത്തരവുകളെ ബഹുമാനിക്കണം. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയില്‍ അവിടെ നടക്കുന്ന കാര്യങ്ങളില്‍ അസ്വസ്ഥനാണ്. സര്‍വകലാശാലകളെ പാര്‍ട്ടി ഡിപ്പാര്‍ട്ടുമെന്റുകളാക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ 13 സര്‍വകലാശാലകളിലും അനധികൃത നിയമനങ്ങളാണ് നടക്കുന്നത്.

ആരോടും വ്യക്തിപരമായി ശത്രുതയില്ല. സര്‍വകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളെയാണ് ചോദ്യം ചെയ്തത്. സര്‍വകലാശാലകളുടെ നടത്തിപ്പ് സംബന്ധിച്ച് കൃത്യമായ നിയമങ്ങളുണ്ട്. സുപ്രീംകോടതി ഈ വിഷയത്തില്‍ കൃത്യമായ നിലപാട് പറഞ്ഞിട്ടുണ്ടെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞു.

Also Read- തലസ്ഥാനത്ത് ഗതാഗതം തിരിച്ചുവിടും; ഒരു ലക്ഷം പേർ പങ്കെടുക്കുന്ന രാജ്ഭവൻ മാർച്ചിൽ നഗരം സ്തംഭിക്കും; ഗവർണർ ഉത്തരേന്ത്യയിൽ

അതേസമയം, ഗവർണർക്കെതിരെ തലസ്ഥാനത്ത് ഇടതുമുന്നണിയുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ മാർച്ചിലും ധർണയിലും മുതിർന്ന നേതാക്കൾ അടക്കം ആയിരക്കണക്കിനു പേർ പങ്കെടുത്തു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.

ഭരണഘടനാ സ്ഥാപനമായ രാജ് ഭവൻ കേന്ദ്രത്തിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അസാധാരണ സാഹചര്യമെന്ന് യെച്ചൂരി പറഞ്ഞു. മോദി ഭരണത്തെ ഹിറ്റ്ലറോട് ഉപമിച്ച യെച്ചൂരി കേരളം യുക്തിപരമായി ചിന്തിക്കുന്ന ജനതയാണെന്നും ചൂണ്ടിക്കാട്ടി. ഫിഷറീസ് വി സി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി ഗവർണർക്കേറ്റ തിരിച്ചടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു.

മന്ത്രിസഭ തീരുമാനിച്ച് ഓർഡിനൻസ് വീണ്ടും അയച്ചാൽ ഏത് പൊന്നുതമ്പുരാൻ ആണെങ്കിലും ഒപ്പിടാതെ നിവർത്തിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മാർച്ചിൽ പറഞ്ഞു. ഗവർണർ പദവി അനാവശ്യമെന്നായിരുന്നു ഡിഎംകെ നേതാവ് തിരുച്ചി ശിവയുടെ പ്രതികരണം. സംസ്ഥാന സർക്കാർ തീരുമാനങ്ങളെ മറികടക്കാനുള്ള അധികാരം ഗവർണർക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Published by:Naseeba TC
First published: