• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കേരളത്തിലാകെ മൂന്നരക്കോടി ജനങ്ങൾ; മാർച്ചിൽ പങ്കെടുത്തത് 25000 പേര്‍, ബാക്കി തനിക്കൊപ്പം'; രാജ്ഭവന്‍ ഉപരോധത്തെ പരിഹസിച്ച്‌ ഗവർണർ

'കേരളത്തിലാകെ മൂന്നരക്കോടി ജനങ്ങൾ; മാർച്ചിൽ പങ്കെടുത്തത് 25000 പേര്‍, ബാക്കി തനിക്കൊപ്പം'; രാജ്ഭവന്‍ ഉപരോധത്തെ പരിഹസിച്ച്‌ ഗവർണർ

കേരളത്തിലെ ശേഷിക്കുന്ന ജനങ്ങള്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട നീക്കങ്ങളില്‍ തന്നെ പിന്തുണയ്‌ക്കുന്നവരാണെന്ന് ഗവർണർ

  • Share this:
ന്യൂഡല്‍ഹി: ഇടതുമുന്നണിയുടെ രാജ്ഭവന്‍ ഉപരോധത്തെ പരിഹസിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആകെ 25,000 പേരാണ് രാജ്ഭവന്‍ ഉപരോധത്തില്‍ പങ്കെടുത്തത്. അത്രയും പേര്‍ മാത്രമാണ് സര്‍ക്കാരിനൊപ്പമുള്ളതെന്നും ശേഷിക്കുന്ന കേരളത്തിലെ ജനങ്ങള്‍ തനിക്കൊപ്പമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍.

Also Read- Exclusive| സഹകരണ മേഖലയിലെ നിയമനങ്ങളിലും സിപിഎം ഇടപെടൽ; തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ കത്ത് പുറത്ത്

''കേരളത്തില്‍ മൂന്നരക്കോടി ജനങ്ങളുണ്ട്. സര്‍ക്കാര്‍ ആഹ്വാനം ചെയ്ത രാജ്ഭവന്‍ ഉപരോധത്തില്‍ 25,000 പേരാണ് പങ്കെടുത്തത്. കേരളത്തിലെ ശേഷിക്കുന്ന ജനങ്ങള്‍ സര്‍വകലാശാല നിയമനവുമായി ബന്ധപ്പെട്ട നീക്കങ്ങളില്‍ തന്നെ പിന്തുണയ്‌ക്കുന്നവരാണ്. യുജിസി ചട്ടങ്ങള്‍ അനുസരിച്ച്‌ വേണം സര്‍വകലാശാലകളുടെ പ്രവര്‍ത്തനം തുടരാന്‍. പക്ഷെ അതല്ല ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്''- ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read- വാഹനാപകടത്തിൽ മരിച്ചയാളുടെ സ്വർണമോതിരം മോഷണം പോയി; അറുപതാം പിറന്നാൾ ദിനത്തിലെ സമ്മാനം തിരികെ കിട്ടാൻ മക്കള്‍

എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ടെന്നും താന്‍ ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയെന്ന് തെളിയിച്ചാല്‍ അപ്പോള്‍ രാജിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി വിധികളെ എല്ലാവരും മാനിക്കണം. അത് നമ്മുടെ ചുമതലയാണ്. ഇത് വ്യക്തിപരമായ യുദ്ധമല്ല. എനിക്കാരോടും വ്യക്തിപരമായ വിരോധവുമില്ല. നിയമവിരുദ്ധമായി സര്‍വകലാശാലകളുടെ കാര്യത്തില്‍ ഇടപെടാന്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
Published by:Rajesh V
First published: