തിരുവനന്തപുരം: ചോദ്യപ്പേപ്പര്‍ വീഴ്ചകളില്‍ കേരള, കണ്ണൂർ സര്‍വകലാശാലകളോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Governor Arif Mohammad Khan) വിശദീകരണം തേടി. കണ്ണൂര്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോടാണ് ചാൻസലർ കൂടിയായ ഗവര്‍ണര്‍ വിശദീകരണം തേടിയത്. സംഭവിച്ച കാര്യങ്ങളെന്താണെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഇരു വി സിമാര്‍ക്കും ഗവര്‍ണര്‍ കത്തയക്കുകയായിരുന്നു. ഇ-മെയില്‍ മുഖേനയാണ് രണ്ട് വിസിമാരോടും വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് ഗവര്‍ണര്‍ കത്തയച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷത്തെ ചോദ്യങ്ങള്‍ അതുപോലെ ആവര്‍ത്തിച്ചാണ് കണ്ണൂര്‍ സര്‍വകലാശാല വിവാദത്തിലായത്. പഴയ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തിയത് വിവാദമായതിനേ തുടര്‍ന്ന് മൂന്നു പരീക്ഷകള്‍ സര്‍വകലാശാല റദ്ദാക്കിയിരുന്നു. പഴയ ചോദ്യപ്പേപ്പര്‍ ഉപയോഗിച്ച് പരീക്ഷ നടത്തിയെന്ന വിവാദം കത്തിനില്‍ക്കുമ്പോഴാണ് തൊട്ടടുത്ത ദിവസങ്ങളില്‍ വീണ്ടും അതേരീതിയില്‍ സര്‍വകലാശാല പരീക്ഷ നടത്തിയത്.
Related News-
Kannur University | ബിരുദപരീക്ഷാ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവം; കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ അവധിയില്‍ പോകുംപരീക്ഷാ ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചിക നല്‍കിയ കേരള സര്‍വകലാശാല, വിവരം പുറത്തായതോടെ പരീക്ഷ റദ്ദാക്കിയിരുന്നു. ഫെബ്രുവരിയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബിഎസ്.സി ഇലക്ട്രോണിക്‌സ് പരീക്ഷയ്ക്കാണ് ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചിക നല്‍കിയത്. 'സിഗ്നൽസ് ആന്‍റ് സിസ്റ്റംസ്' പരീക്ഷ എഴുതിയവർക്കാണ് ഉത്തരസൂചിക ലഭിച്ചത്. റദ്ദാക്കിയ പരീക്ഷ മെയ് മൂന്നിന് നടത്തും
പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ സംഭവിച്ച വീഴ്ചയാണ് കാരണമെന്നാണ് വിവരം. ചോദ്യപ്പേപ്പർ തയ്യാറാക്കുന്ന അധ്യാപകൻ ഉത്തരസൂചിക കൂടി അയച്ചുകൊടുക്കും. പരീക്ഷാ കൺട്രോളറുടെ ഓഫീസിൽ നിന്ന് ചോദ്യപ്പേപ്പറിന് പകരം ഉത്തരസൂചികയാണ് അടിച്ച് അയച്ചത്. മൂല്യനിർണയം നടത്തുന്ന അധ്യാപകൻ ചോദ്യപ്പേപ്പർ കൂടി അയച്ചുതരാൻ പരീക്ഷാ കൺട്രോളറെ ബന്ധപ്പെട്ടപ്പോഴാണ് വീഴ്ച വ്യക്തമായതും ശ്രദ്ധയിൽപ്പെട്ടതും. എന്നാൽ ഇതേവരെ സർവകലാശാല വീഴ്ചയിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിച്ചിട്ടില്ല.
"ഇത് കഴിവില്ലായ്മയുടെ വ്യക്തമായ അടയാളമാണ്. ആരെങ്കിലും ഉത്തരവാദിത്തം ഏറ്റെടുക്കണം. സ്‌കൂൾ വിദ്യാഭ്യാസം രാജ്യത്തെ ഏറ്റവും മികച്ചതാണെങ്കിലും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തളർച്ചയിലാണ്. തെറ്റുകളുടെ ധാർമിക ഉത്തരവാദിത്തം ആരെങ്കിലും ഏറ്റെടുക്കണം.''- വീഴ്ചകളെ കുറിച്ച് ഡൽഹിയിൽ ഗവർണർ പ്രതികരിച്ചു.
Related News
-Kerala University | വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി കേരള സര്‍വകലാശാലകണ്ണൂർ സർവകലാശാലയിൽ കഴിഞ്ഞ ആഴ്ച ബിരുദതലത്തിൽ നടന്ന സൈക്കോളജി പരീക്ഷകളിലാണ് കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പർ ആവർത്തിച്ചത്. വിവാദം കത്തിനിൽക്കെ ശനിയാഴ്ച നടന്ന ബോട്ടണി പരീക്ഷയിലും സമാനമായ പിഴവ് ആവർത്തിച്ചു. പിന്നാലെ ഏപ്രിൽ 25ന് നടക്കേണ്ടിയിരുന്ന ഫിലോസഫി പരീക്ഷ സർവകലാശാല മാറ്റിവെക്കുകയായിരുന്നു
വിഷയം അന്വേഷിക്കാൻ ഒരു ഉപസമിതിയെ നിയോഗിച്ചതായി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. സമിതി ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിക്കും. സിൻഡിക്കേറ്റ് റിപ്പോർട്ട് ചർച്ച ചെയ്ത് ഉത്തരവാദികളായവർക്കെതിരെ കർശനമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകരെ കരിമ്പട്ടികയിൽ പെടുത്തിയതായി യൂണിവേഴ്സിറ്റി പരീക്ഷാ കൺട്രോളർ ഡോ. പി ജെ വിൻസെന്റ് പറഞ്ഞു.
Also Read-Question Paper | 'അക്ഷരത്തെറ്റുകളും വ്യാകരണപ്പിഴവുകളും നിറഞ്ഞ സർവകലാശാലാ ചോദ്യങ്ങൾ': ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന പണ്ഡിതരിട്ടതെന്ന് വിമർശനംചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി കേരള സർവകലാശാല പരീക്ഷാ കൺട്രോളർ ഡോ. എൻ ഗോപകുമാർ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.