തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ (Lokayukta Ordinance) ഗവർണർ ആരിഫ് മുഹമ്മദ് ഖാന് (Governor Arif Mohammad Khan) ഒപ്പുവച്ചു. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ലോകായുക്ത ഓർഡിനൻസില്‍ സംസ്ഥാന സർക്കാരിനോട് നേരത്തേ ഗവർണർ വിശദീകരണം തേടിയിരുന്നു. ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ, തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരാതിയെ തുടർന്ന് ഗവർണർ ആവശ്യപ്പെട്ടിരുന്നത്.
രണ്ടാഴ്ച മുമ്പാണ് ഓർഡിനൻസ് ഗവർണറുടെ അനുമതിക്കായി സംസ്ഥാന സർക്കാർ നൽകിയത്. എന്നാ്ല ഒപ്പിടാതെ ഗവർണർ നിയമോപദേശമടക്കം തേടുകയായിരുന്നു. യുഎസ്സിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഗവർണറെ സന്ദർശിച്ച് ഓർഡിനൻസിന്റെ സാഹചര്യം വിശദീകരിച്ചിരുന്നു. തുടർന്നാണ് ഓർഡിനൻസിൽ ഇന്ന് ഗവർണർ ഒപ്പുവെച്ചത്.
ലോകയുക്തയുടെ പല്ലും നഖവും പിഴുതെടുക്കുന്നതാണ് ഓർഡിനൻസെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ലോകായുക്തയുടെ അധികാരം കവർന്നെടുക്കുന്നതാണ് പുതിയ ഭേദഗതിയെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി.
ലോകായുക്ത ജഡ്ജിയുടെ യോഗ്യതയിലും ഇളവ് വരുത്താൻ വ്യവസ്ഥയുണ്ട്. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയാണ് ലോകായുക്ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം.
Also Read-Lokayukta | ലോകായുക്ത ഭേദഗതി ഓർഡിനൻസ്; സർക്കാരിനോട് വിശദീകരണം തേടി ഗവർണര്‍
ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി. ഭേദഗതി അംഗീകരിച്ചാൽ വിരമിച്ച ഹൈക്കോടതി ജഡ്ജിമാർക്ക് മാത്രമാകും ഇനി ഉപലോകായുക്ത ആകാൻ കഴിയുക. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡിനൻസ് ഗവർണർ അംഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.