ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇംഗ്ലീഷ് ദിനപത്രങ്ങളിൽ പരസ്യം നൽകിയ സർക്കാർ നടപടിയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതി ഒപ്പിട്ട നിയമത്തിനെതിരെ ഖജനാവിൽ നിന്ന് പണം മുടക്കി പരസ്യം ചെയ്തത് ഫെഡറൽ സംവിധാനത്തിന് യോജിക്കുന്നതല്ലെന്നു ഗവർണർ ന്യൂസ് 18നോട് പറഞ്ഞു.
നൊബേൽ സമ്മാന ജേതാവിനെ തടഞ്ഞത് നാണക്കേടാണ്. ടൂറിസം മേഖലയ്ക്ക് മാത്രമല്ല കേരളത്തിന്റെ ആതിഥ്യ മര്യാദക്ക് നിരക്കാത്തതെന്നും ഗവർണർ പറഞ്ഞു
പ്രതിഷേധങ്ങളോട് വിയോജിപ്പില്ല. എന്നാൽ പ്രതിഷേധക്കാർ മാന്യത പുലർത്തണം. കശ്മീരുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി സ്വാഗതാർഹം. കശ്മീരിൽ നിലവിൽ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ഗവർണർ പറഞ്ഞു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.