• HOME
  • »
  • NEWS
  • »
  • kerala
  • »
  • Governor vs Government | ഗവർണർ - സർക്കാർ പോര് ശക്തമാകുന്നു; ഒരിഞ്ചു വിട്ടു കൊടുക്കാതെ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയനും

Governor vs Government | ഗവർണർ - സർക്കാർ പോര് ശക്തമാകുന്നു; ഒരിഞ്ചു വിട്ടു കൊടുക്കാതെ ആരിഫ് മുഹമ്മദ് ഖാനും പിണറായി വിജയനും

ആരിഫ് മുഹമ്മദ് ഖാൻ്റെ നീക്കം രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണെന്ന സർക്കാരിൻ്റെ സംശയത്തിന്  ബലം നൽകുന്നതാണ് മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു ശേഷമുള്ള ഗവർണറുടെ പ്രതികരണങ്ങൾ. 

governor- chief minister

governor- chief minister

  • Last Updated :
  • Share this:
തിരുവനന്തപുരം: ഗവർണറും സർക്കാരും നിലപാടിൽ ഉറച്ചു നിൽക്കുന്നതോടെ സർവകലാശാല വിവാദത്തിൽ സമവായം അകലുന്നു. വൈസ് ചാൻസലറെ നിയമിച്ച ഗവർണർ തന്നെ തീരുമാനം തിരുത്തട്ടെയെന്നാണ് സർക്കാർ നിലപാട്. ഗവർണറുടേത് രാഷ്ട്രീയ നീക്കമെന്ന സർക്കാരിൻ്റെ സംശയവും ബലപ്പെടുകയാണ്. ഏറ്റുമുട്ടലിനില്ലെന്ന് പറയുമ്പോഴും പിന്മാറാൻ ഗവർണറും ഒരുക്കമല്ല. ആരിഫ് മുഹമ്മദ് ഖാൻ്റെ (Governor Arif Mohammad Khan) നീക്കം രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണെന്ന സർക്കാരിൻ്റെ സംശയത്തിന്  ബലം നൽകുന്നതാണ് മുഖ്യമന്ത്രിയുടെ (Chief Minister Pinarayi Vijayan) വിശദീകരണത്തിനു ശേഷമുള്ള ഗവർണറുടെ പ്രതികരണങ്ങൾ.

മുഖ്യമന്ത്രിയുമായി മാധ്യമ സംവാദത്തിനില്ലെന്നും മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ എല്ലാം വ്യക്തമാണെന്നും ഗവർണർ പറഞ്ഞു. ഇതു തിരിച്ചറിഞ്ഞു തന്നെയായിരുന്നു  മുഖ്യമന്ത്രിയുടെ നിലപാട് പ്രഖ്യാപനവും. ഗവർണറെ സർക്കാർ മാനിക്കുന്നു അദ്ദേഹത്തിൻ്റെ അധികാരങ്ങളിലും  അവകാശങ്ങളിലും കടന്നു കയറാൻ  ശ്രമിക്കുകയുമില്ല. പക്ഷേ ഗവർണറുടെ  ഉദ്ദേശ്യശുദ്ധിയിൽ സർക്കാറിന് സംശയമുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണങ്ങൾ.

ചാൻസലർ സ്ഥാനത്ത് ഗവർണർ തുടരണമെന്ന് ആവശ്യപ്പെടുമ്പോൾ തന്നെ യോഗ്യത ഇല്ലെന്നു തിരിച്ചറിഞ്ഞെങ്കിൽ എന്തിന് വിസിയെ നിയമിക്കാൻ ഗവർണർ തയാറായെന്ന് ചോദ്യമാണ് മുഖ്യമന്ത്രി ഉയർത്തിയത്. വിവാദത്തിൽ ബിജെപി നേതാക്കൾ  അമിത ഉത്സാഹം കാട്ടുന്നെന്ന വിലയിരുത്തലും സർക്കാരിനും സിപിഎമ്മിനുമുണ്ട്. എങ്കിലും തത്കാലം ഗവർണർക്കെതിരേ ഇടതു നേതൃത്വത്തിൻ്റെ പ്രതികരണം ഉണ്ടാകില്ല. എറണാകുളം ജില്ലാ സമ്മേളനവും കഴിഞ്ഞ് 16 നേ മുഖ്യമന്ത്രി തലസ്ഥാനത്ത് തിരിച്ചെത്തു. 17 ന് ഗവർണറും. മുഖ്യമന്ത്രി ഗവർണർ കൂടിക്കാഴ്ച വരെയെങ്കിലും വിവാദം ആളിക്കത്താൻ തന്നെയാണ് സാധ്യത. ഇതിനിടെ കണ്ണൂർ വിസി നിയമനത്തിൽ കോടതി ഇടപെടലും നിർണായകമാകും.

Also read- CM Pinarayi to Governor | 'സർക്കാരിന്‍റെ നയം അറിയാത്ത ആളല്ല ഗവർണർ'; മറുപടിയുമായി മുഖ്യമന്ത്രി



കേരളത്തിലെ സർവകലാശാലകളിൽ (Universities in kerala) രാഷ്ട്രീയ അതിപ്രസരമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചത്. രാഷ്ട്രീയ ഇടപെടലുകൾ അസഹനീയമാണെന്നും ഗവർണർ പൊട്ടിത്തെറിച്ചു. സർവകലാശാലകളിൽ ഇഷ്ടക്കാരുടെ നിയമനമാണ് നടക്കുന്നത്. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം രാജ്യത്തെ തന്നെ ഏറ്റവും മികച്ചതാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിന് രാജ്യം വിടേണ്ട സാഹചര്യമാണ്. ചാൻസലർ പദവി ഭരണഘടന പദവിയല്ലെന്നും പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും സർക്കാർ ഇത് സംബന്ധിച്ച് ഓർഡിനൻസ് ഇറക്കണമെന്നും അതിൽ ഒപ്പു വെയ്ക്കാൻ തയ്യാറാണെന്നും ഗവർണർ ഡൽഹിയിൽ പറഞ്ഞിരുന്നു.

Also Read- Governor Mohammad Arif Khan| 'രാഷ്ട്രീയ ഇടപെടലുകൾ അസഹനീയം'; സംസ്ഥാന സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

നേരത്തെ കണ്ണൂർ സർവകലാശാലാ വി സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. വി സി നിയമനത്തിൽ
തന്റെ നീതിബോധം വിട്ട് പ്രവർത്തിക്കേണ്ടി വന്നുവെന്നും അതിനുശേഷം താൻ അങ്ങേയറ്റം അസ്വസ്ഥനാണെന്നും നിലവിലുള്ള വി സിക്ക് പുനർനിയമനം നൽകിയത് വിവാദം ഒഴിവാക്കാനായിരുന്നുവെന്നും കത്തിൽ ഗവർണർ വ്യക്തമാക്കിയിരുന്നു.
Published by:Naveen
First published: