പൗരത്വ നിയമഭേഗതി ഭരണഘടനാവിരുദ്ധമെന്ന് ഗവർണറെകൊണ്ട് വായിപ്പിച്ച് സർക്കാർ
പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷമായി വിമർശിക്കുന്ന ഭാഗങ്ങൾ ഗവർണർ സഭയിൽ വായിച്ചത് താൻ ഇതിനോട് യോജിക്കുന്നില്ലെന്നു തുറന്നു പറഞ്ഞ ശേഷമാണ്.

Pinarayi Vijayan-Arif muhamed Khan
- News18 Malayalam
- Last Updated: January 29, 2020, 10:23 AM IST
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി ഭരണഘടനാവിരുദ്ധമെന്ന് ഗവർണറെക്കൊണ്ട് വായിപ്പിച്ച് സർക്കാർ. നയപ്രഖ്യാപനം പൂർണമായി വായിക്കണമെന്ന മുഖ്യമന്ത്രിയുടെ രേഖാമൂലമുള്ള ആവശ്യത്തിന് ഗവർണർ ഒടുവിൽ വഴങ്ങി. പൗരത്വ ഭേദഗതി നിയമത്തെ രൂക്ഷമായി വിമർശിക്കുന്ന ഭാഗങ്ങൾ ഗവർണർ സഭയിൽ വായിച്ചത് താൻ ഇതിനോട് യോജിക്കുന്നില്ലെന്നു തുറന്നു പറഞ്ഞ ശേഷമാണ്.
Also Read- Governor's Speech in the Assembly Live: 'എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് മർദിച്ചു'; പരാതി നൽകുമെന്ന് ചെന്നിത്തല പൗരത്വ ഭേദഗതി നിയമം രാജ്യത്ത് വിഘടനവാദത്തിന് വഴിയൊരുക്കുമെന്ന് നയപ്രഖ്യാപനം പറയുന്നു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് എതിരായ പൗരത്വ ഭേദഗതി വിവേചനപരമെന്നും നയപ്രഖ്യാപനത്തിൽ ഗവർണ്ണർ പറഞ്ഞു. പ്രസംഗം പൂർണ്ണമായി വായിക്കാനുള്ള ഗവർണറുടെ തീരുമാനത്തെ ഭരണപക്ഷ എംഎൽഎമാർ ഡെസ്കിൽ അടിച്ച് സ്വാഗതം ചെയ്തു. നയപ്രഖ്യാപനത്തിനായി സഭയിലെത്തിയ ഗവർണറെ പ്രതിപക്ഷം വഴി തടഞ്ഞു. വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷാംഗങ്ങളെ ബലം പ്രയോഗിച്ചു നീക്കിയ ശേഷമാണു നയപ്രഖ്യാപനം ആരംഭിച്ചത്.
നയപ്രഖ്യാപനം ബഹിഷ്കരിച്ചു സഭാ കവാടം ഉപരോധിച്ച പ്രതിപക്ഷം സർക്കാരിനും ഗവർണർക്കും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ലാവലിൻ കേസിൽ നിന്ന് രക്ഷപ്പെടാൻ പിണറായി വിജയൻ ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഗവർണർ സഭയിൽ പരസ്യമായി വിയോജിച്ചത് സഭാ രേഖകളിൽ ഉൾപ്പെടുത്തണമോയെന്ന കാര്യം സ്പീക്കർ തീരുമാനിക്കും. കേരള ചരിത്രത്തിലെ അസാധാരണ രംഗങ്ങൾക്കാണ് ഇന്ന് സഭ സാക്ഷ്യം വഹിച്ചത്.
Also Read- Governor's Speech in the Assembly Live: 'എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് മർദിച്ചു'; പരാതി നൽകുമെന്ന് ചെന്നിത്തല