നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മലപ്പുറം മമ്പാട് സ്ത്രീധന പീഡനത്തിൽ ആത്മഹത്യ ചെയ്ത മൂസക്കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് ഗവർണർ

    മലപ്പുറം മമ്പാട് സ്ത്രീധന പീഡനത്തിൽ ആത്മഹത്യ ചെയ്ത മൂസക്കുട്ടിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് ഗവർണർ

    ഹിബയെ ചേർത്ത് പിടിച്ച് ഗവർണർ. സ്ത്രീധനം വേണ്ടെന്ന് പറയാൻ യുവാക്കൾ തയ്യാറാകണമെന്ന് ഗവർണർ

    News18 Malayalam

    News18 Malayalam

    • Share this:
    മലപ്പുറം: മകൾക്കുണ്ടായ സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ മലപ്പുറം മമ്പാട്ടെ മൂസക്കുട്ടിയുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. സ്ത്രീധനം നൽകുന്നതിൽ സമൂഹത്തിന്റെ മനോഗതി മാറണമെന്നും സ്ത്രീധനത്തിനെതിരെ പൊതുജനാഭിപ്രായം ഉയരേണ്ടതുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

    രാവിലെ 10.30 ഓടെ ആണ് ഗവർണർ മൂസക്കുട്ടിയുടെ വീട്ടിൽ എത്തിയത്. 15 മിനിറ്റിൽ അധികം സമയം അദ്ദേഹം  ചെലവഴിച്ചു. നിയമങ്ങൾ കൊണ്ടല്ല മനോഭാവം മാറുന്നത് കൊണ്ട് മാത്രമേ സ്ത്രീധനം എന്ന വിപത്ത് ഇല്ലാതാക്കാൻ കഴിയൂ എന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

    സ്ത്രീധനം എന്ന സാമൂഹ്യ വിപത്ത് ഇല്ലാതാക്കാൻ സാമൂഹ്യ അവബോധമാണ് വേണ്ടത്. പോലീസും നിയമങ്ങളുമെല്ലാം എന്തെങ്കിലും സംഭവിച്ചതിന് ശേഷമാണ് ഇടപെടുന്നത്. അത്തരം ദൗർഭാഗ്യകരമായ കാര്യങ്ങൾ  ഇല്ലാതിരിക്കാൻ സ്ത്രീധനത്തോടുള്ള  സമൂഹത്തിന്റെ കാഴ്ചപ്പാടും മനോഗതിയും മാറണം. സ്ത്രീയെ പുരുഷന് ഒപ്പം എന്ന തരത്തിൽ കാണാൻ ശീലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    സ്ത്രീധനം തടയാൻ 18 നിയമങ്ങളുണ്ട്. നിയമവും പോലീസ് ഉണ്ടായിട്ടും സ്ത്രീധന പ്രശ്നങ്ങൾ ആവർത്തിക്കുന്നു. കുറ്റകൃത്യം  ഉണ്ടായിട്ട് മാത്രമേ അവർക്ക് ഇടപെടാൻ പറ്റൂ. അത് ഉണ്ടാകാതെ ഇരിക്കാൻ സമൂഹത്തിന്റെ മനോനില മാറണം. സ്ത്രീക്ക് തുല്യത നൽകണം. പുരുഷന് ഒപ്പം വില നൽകണം.

    100 ശമതാനം സാക്ഷരത ഉള്ള നാട്ടിൽ സ്ത്രീകൾ പുരുഷന്റെ ഒപ്പമോ അതിന് മുകളിലോ ആണ്.  സ്ത്രീധനം എന്നത് നിയമം കൊണ്ട് മാത്രം തടയാൻ ആകില്ല. ഇത്രയും മോശമായ ആശയം മനസ്സിൽ ആണ് വരുന്നത്. ഭാര്യ വീട്ടുകാരുടെ പണം കൊണ്ട് ജീവിക്കാം എന്ന് കരുതുന്നത് എത്ര മോശം ആണെന്നും ഗവർണർ ചോദിച്ചു.
    Also Read-ആദ്യ റാങ്കുകാർ വനിതകൾ; കെ.എ.എസ് റാങ്ക് പട്ടിക പ്രഖ്യാപിച്ചു

    കേരളത്തിൽ വിദ്യാഭ്യാസം ഉണ്ട്. ഇനി വേണ്ടത് അവബോധം ആണ്. നോ എന്ന് പറയാൻ പെൺകുട്ടികൾക്ക് ധൈര്യം വേണം. കുടുംബത്തിന് ധൈര്യം വേണം. സാമൂഹ്യ വിപത്തിനെതിരെ ജനങ്ങൾ ഒന്നിക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു നിർത്തി.

    15 മിനിറ്റിൽ അധികം സമയം നീണ്ടു നിന്ന ഗവർണറുടെ സന്ദർശനം മൂസക്കുട്ടിയുടെ  കുടുംബത്തിന് നൽകിയത് വാക്കുകൾക്ക് അപ്പുറത്തുള്ള ആശ്വാസം ആണ്. "അദ്ദേഹം എല്ലാം ചോദിച്ച് മനസ്സിലാക്കി. കുറെ രൂപ കടം ഒക്കെ ഉണ്ട്. അദ്ദേഹം അക്കൗണ്ട് നമ്പർ ഒക്കെ ചോദിച്ച് വാങ്ങി" വിതുമ്പിക്കൊണ്ട് മൂസക്കുട്ടിയുടെ മകൾ ഹിബ പറഞ്ഞു.

    കൂടെ ആരും ഉണ്ടാകില്ല എന്ന് പറഞ്ഞാണ് ഹിബയുടെ ഭർത്താവ് ഇതെല്ലാം ചെയ്തത് എന്നും ഇപ്പൊൾ നാട് മുഴുവൻ കൂടെ ഉള്ളത് കൊണ്ട് നീതി ലഭിക്കും എന്ന പ്രതീക്ഷ ഉണ്ടെന്നും കുടുംബം പ്രതികരിച്ചു.

    കഴിഞ്ഞ മാസം 23 നാണ് മകളെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ കുടുംബം പീഡിപ്പിക്കുന്നത് മൊബൈൽ മൊഴി ആയി ചിത്രീകരിച്ച് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. മൂസക്കുട്ടിയുടെ മകളുടെ ഭർത്താവ് അബ്ദുൽ ഹമീദിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു
    Published by:Naseeba TC
    First published:
    )}