• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാർക്ക് ദാന വിവാദം: ഗവർണർ സർവകലാശാലയിലേക്ക്, നേരിട്ട് വിശദീകരണം കേൾക്കും

മാർക്ക് ദാന വിവാദം: ഗവർണർ സർവകലാശാലയിലേക്ക്, നേരിട്ട് വിശദീകരണം കേൾക്കും

എന്നാൽ, വിസി ഉൾപ്പെടെയുള്ളവരിൽ നിന്ന് വിവാദങ്ങളിൽ നേരിട്ട് വിശദീകരണം തേടിയേക്കും

കേരള ഗവർണർ

കേരള ഗവർണർ

  • News18
  • Last Updated :
  • Share this:
    കോട്ടയം: വിവാദങ്ങളിൽ പെട്ട് നട്ടം തിരിയുന്ന എംജി സർവകലാശാലയിലേക്ക് ഇത് ആദ്യമായാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തുന്നത്. മാർക്ക് ദാനവും മാർക്ക് തട്ടിപ്പും അടക്കമുള്ള വിഷയങ്ങളിൽ സർവകലശാലയ്ക്ക് എതിരെ ശക്തമായ നിലപാടാണ് ഗവർണർ സ്വീകരിച്ചിരുന്നത്. അധ്യാപകരുമായി സംവദിക്കുന്നതിനാണ് ഗവർണർ എത്തുന്നത്.

    എന്നാൽ, വിസി ഉൾപ്പെടെയുള്ളവരിൽ നിന്ന് വിവാദങ്ങളിൽ നേരിട്ട് വിശദീകരണം തേടിയേക്കും. കോട്ടയത്ത് ഓർത്തഡോക്സ് സഭയുടെ പരിപാടിക്ക് എത്തുന്ന ഗവർണർ വെള്ളിയാഴ്ചയാണ് സർവകലാശാലയിൽ എത്തുന്നത്. പൗരത്വ വിഷയത്തിൽ കേന്ദ്രനിയമത്തിന് അനുകൂലമായി നിലപാട് എടുത്തത് നേരത്തെ തന്നെ പ്രതിഷേധത്തിന് കാരണമായിരുന്നു.

    ശബരിമലയിലേക്ക് ഇല്ല; കൊച്ചിയിലെത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും

    എം.ജി സർവകലാശാലയിലും ഗവർണർക്കെതിരെ പ്രതിഷേധത്തിന് സാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. കണ്ണൂരിൽ അടക്കം ഉണ്ടായ  പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കുക. വിദ്യാർത്ഥികളിൽ നിന്ന് നേരിട്ട് പരാതി കേൾക്കാൻ നേരത്തെ ഗവർണർ തീരുമാനിച്ചിരുന്നു.
    Published by:Joys Joy
    First published: