• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൈരളിയോടും മീഡിയവണ്ണിനോടും സംസാരിക്കില്ല; താന്‍ നിയമിച്ചവര്‍ തന്നെ വിമര്‍ശിക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൈരളിയോടും മീഡിയവണ്ണിനോടും സംസാരിക്കില്ല; താന്‍ നിയമിച്ചവര്‍ തന്നെ വിമര്‍ശിക്കരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തെറ്റായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ഈ ചാനലുകള്‍ തനിക്കെതിരെ ക്യാമ്പെയിന്‍ നടത്തുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു.

  • Share this:
കൈരളി, മീഡിയ വണ്‍ എന്നീ മാധ്യമങ്ങള്‍ക്ക് വിലക്കുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് കൈരളി,മീഡിയവണ്‍ എന്നീ ചാനലുകളുടെ റിപ്പോര്‍ട്ടര്‍മാരോട് പുറത്തുപോകാന്‍ ഗവര്‍ണര്‍ പറഞ്ഞത്. രാജ്ഭവനില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷമാണ് ഇരുചാനലുകളും ഗവര്‍ണറുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയത്.

തെറ്റായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് ഈ ചാനലുകള്‍ തനിക്കെതിരെ ക്യാമ്പെയിന്‍ നടത്തുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. മാധ്യമങ്ങളെ പുറത്താക്കിയ നടപടി അസഹിഷ്ണുത അല്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായമാണെന്നായിരുന്നു ഗവര്‍ണറുടെ മറുപടി. രാജ്ഭവനില്‍ നിന്ന് ക്ഷണം ലഭിച്ചാണ് എല്ലാ മാധ്യമങ്ങളും എത്തിയതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ഇതുസംബന്ധിച്ച ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും ഗവര്‍ണര്‍ മറുപടി പറഞ്ഞു.

തന്നെ വിമര്‍ശിക്കുന്നവരോട് സംസാരിക്കാന്‍ തയ്യാറില്ല, ഇവര്‍ കേഡര്‍ ചാനലുകളാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനത്തില്‍ വിസിമാരുടെ മറുപടി ലഭിച്ച ശേഷം പ്രതികരിക്കും. സര്‍ക്കാരിലെ ചിലര്‍ രാജ് ഭവനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. തനിക്കെതിരെ രാജ് ഭവനിലേക്ക് എല്‍ഡിഎഫ് പ്രതിഷേധം നടത്തുന്നത് സ്വാഗതം ചെയ്യുന്നു. പറ്റുമെങ്കില്‍ തന്നെ വഴിതടയണമെന്നും ഗവര്‍ണര്‍ വെല്ലുവിളിച്ചു. താന്‍ നിയമിച്ചവര്‍ തന്നെ വിമര്‍ശിക്കരുതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.



സർവ്വകലാശാലകളിലും സർക്കാർ ജോലികളിലും സി.പി.എം കേഡർമാരെ തിരുകി കയറ്റുന്നു. കണ്ണൂർ സർവ്വകലാശാല വിഷയത്തിൽ എ.ജി തെറ്റിദ്ധരിപ്പിച്ചു. വൈസ് ചാൻസലർമാരുടെ വിഷയം അവസാനിച്ച ശേഷം അഡ്വക്കേറ്റ് ജനറലിനെതിരെ നടപടിയെടുക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Published by:Arun krishna
First published: