ഇന്ത്യ പീഡ‍ിപ്പിക്കപ്പെട്ടവരുടെ അഭയകേന്ദ്രമെന്ന് ഗവർണർ; മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസ

തിരുവനന്തപുരം സെൻട്രൽ സ്റ്റേ‍ഡിയത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയ പതാക ഉയര്‍ത്തി

News18 Malayalam | news18-malayalam
Updated: January 26, 2020, 9:57 AM IST
ഇന്ത്യ പീഡ‍ിപ്പിക്കപ്പെട്ടവരുടെ അഭയകേന്ദ്രമെന്ന് ഗവർണർ; മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസ
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
  • Share this:
തിരുവനന്തപുരം: ഇന്ത്യയെന്നും പീഡിപ്പിക്കപ്പെട്ടവരുടെ അഭയകേന്ദ്രമെന്ന് ഗവർണർ ആരിഫ് മുഹമ്മ്ദ് ഖാൻ. പീഡനമേറ്റവർക്ക് എല്ലാകാലത്തും ഇന്ത്യ അഭയം നൽകിയിട്ടുണ്ടെന്നും റിപ്പബ്ലിക് ദിന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു. പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ പ്രശംസിച്ചു. കേരള വികസനത്തിന് മുഖ്യമന്ത്രി നേതൃത്വം നൽകുന്നുവെന്നും സുസ്ഥിര വികസനവും നവീന ആശയങ്ങളും നടപ്പാക്കുന്നതിൽ കേരളം മാതൃകയാണെന്നും ഗവർണർ പറഞ്ഞു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേ‍ഡിയത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സര്‍ക്കാരും ഗവര്‍ണറും തര്‍ക്കം തുടരുന്നതിനിടെ മുഖ്യമന്ത്രിയും ഗവര്‍ണറും ഒരേവേദിയിലെത്തിയതും ആദ്യമായിട്ടായിരുന്നു.

Also Read- തന്നെ തിരിച്ചുവിളിക്കണമെന്ന പ്രതിപക്ഷ പ്രമേയത്തെ സ്വാഗതം ചെയ്ത് ഗവർണർ

പതാക ഉയര്‍ത്തലിന് ശേഷം ഗവര്‍ണര്‍ ചടങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്നതല്ല നമ്മുടെ പാരമ്പര്യമെന്ന് ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു. എല്ലാവര്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ലക്ഷ്യം. വിദ്യാഭ്യാസമേഖലയെ ശാക്തീകരിക്കുന്നതിലൂടെ ഇന്ത്യ വന്‍ശക്തിയായി മാറും. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഈ മുന്നേറ്റങ്ങളുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.

സംസ്ഥാനത്ത് പ്രൈമറിതലം മുതല്‍ നല്‍കുന്ന ഡിജിറ്റല്‍ വിദ്യാഭ്യാസത്തെക്കുറിച്ചും പൊതുജനാരോഗ്യ രംഗത്തെക്കുറിച്ചും ഗവര്‍ണര്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മിഷനെയും വൈദ്യുത വാഹനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ പുരോഗതിക്കായി മികച്ച പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും ലോക കേരള സഭ പ്രവാസികള്‍ക്ക് മികച്ച പിന്തുണയാണ് നല്‍കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനത്തെയും സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെയും പൊതുജനാരോഗ്യ സേവനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. മലയാളത്തില്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നാണ് ഗവര്‍ണര്‍ റിപ്പബ്ലിക് ദിന പ്രസംഗം അവസാനിപ്പിച്ചത്.
First published: January 26, 2020, 9:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading