HOME » NEWS » Kerala » GOVERNOR ASKED UNIVERSITIES TO POSTPONE EXAMINATIONS

ഗവർണർ ഇടപ്പെട്ടു; സർവകലാശാല പരീക്ഷകൾ മാറ്റി

ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെട്ടതിനു പിന്നാലെ പരീക്ഷകൾ മാറ്റിവച്ചുള്ള അറിയിപ്പ് സർവകലാശാലകൾ പുറത്തിറക്കി.

News18 Malayalam | news18-malayalam
Updated: April 18, 2021, 2:49 PM IST
ഗവർണർ ഇടപ്പെട്ടു; സർവകലാശാല പരീക്ഷകൾ മാറ്റി
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
  • Share this:
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ നിർദ്ദേശിച്ച് ഗവര്‍ണർ. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഇടപെട്ടതിനു പിന്നാലെ പരീക്ഷകൾ മാറ്റിവച്ചുള്ള അറിയിപ്പ് സർവകലാശാലകൾ പുറത്തിറക്കി. മലയാള സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല, മഹാത്മാഗാന്ധി സര്‍വകലാശാല, സംസ്‌കൃത സര്‍വകലാശാല, കണ്ണൂർ, കേരള സര്‍വകലാശാലകളാണ് നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു.

മഹാത്മാഗാന്ധി സര്‍വകലാശാല നാളെ മുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു,

Also Read സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ സിപിഐയെ വിമർശിച്ചിട്ടില്ല; വാര്‍ത്ത വ്യാജമെന്ന് ജോസ് കെ. മാണി

സംസ്‌കൃത സര്‍വകലാശാല നാളെ മുതല്‍ നടത്താന്‍ തീരുമാച്ചിരുന്ന എല്ലാ പരീക്ഷകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായി സര്‍വലകശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ എസ് രവികുമാര്‍ അറിയിച്ചു.

മലയാള സര്‍വകലാശാല തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചതായി അറിയിച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചതായും അറിയിച്ചു. ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചു.

കോവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തിൽ കേരള സർവകലാശാല നാളെ (19-04-21) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. മാറ്റിവച്ച പരീക്ഷകൾ മേയ് 10മുതൽ പുനക്രമീകരിക്കും.

കോവിഡ് വ്യാപനം ശക്തമായതിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ സർവകലാശാല നാളെ (19-04-21) മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വെച്ചിരിക്കുന്നു. ഓൺലൈൻ പരീക്ഷകൾക്കു മാറ്റമില്ല,

പൊതുപരീക്ഷകൾ തുടരുന്ന കാര്യത്തിൽ ആലോചന വേണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം:  ഇപ്പോഴത്തെ അവസ്ഥയില്‍ സംസ്ഥാനത്ത് പൊതു പരീക്ഷകള്‍ തുടരണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചന നടത്തമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ കോവിഡ് പ്രതിദിന കേസുകൾ കൂടി വരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം.  സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വല്ലാതെ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ പൊതു പരീക്ഷകള്‍ ഇപ്പോള്‍ തന്നെ നടത്തണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നാണ് രമേശ് ചെന്നിത്തല പത്രക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.

സി.ബി.എസ്.സി, ഐ.സി.എസ്.സി ഉള്‍പ്പെടെ ദേശീയ തലത്തില്‍ പരീക്ഷകളെല്ലാം മാറ്റിവച്ചിരിക്കുകയാണ്. ദേശീയതലത്തിലെ മത്സര പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്. സംസ്ഥാനത്താകട്ടെ എസ്.എസ്.എല്‍.സി- പ്ലസ് ടു പരീക്ഷകള്‍ നടക്കുകയാണ്. വിവിധ സര്‍വ്വകലാശാലകളും പരീക്ഷകളുമായി മുന്നോട്ട് പോകുന്നു. കോവിഡിന്റെ രണ്ടാം തരംഗം അതിശക്തിയായി സംസ്ഥാനത്ത് പടരുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഉത്കണ്ഠയിലാണ്. ഈ സാഹചര്യത്തില്‍ ഇപ്പോള്‍ തന്നെ പരീക്ഷകള്‍ നടത്തേണ്ടതുണ്ടോ എന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കണമെന്നാണ് ആവശ്യം.

Published by: Aneesh Anirudhan
First published: April 18, 2021, 2:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories