• HOME
  • »
  • NEWS
  • »
  • kerala
  • »
  • സർക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവർണർ; രാജ്ഭവനിൽ ഇന്ന് വാർത്താ സമ്മേളനം

സർക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവർണർ; രാജ്ഭവനിൽ ഇന്ന് വാർത്താ സമ്മേളനം

മുഖ്യമന്ത്രിയ്‌ക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാനുള്ള രേഖകള്‍ പുറത്തിവിടാനായി നാളെ രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് ഗവർണർ അറിയിച്ചു

  • Last Updated :
  • Share this:
    തിരുവനന്തപുരം: സർക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്ന് രാജ്ഭവനിൽ ഗവർണർ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ 11. 45നാണ് വാർത്താസമ്മേളനം.

    സർവകലാശാല വിഷയത്തിൽ മുഖ്യമന്ത്രി അയച്ച കത്ത് പുറത്ത് വിട്ടേക്കുമെന്നാണ് സൂചന. ഇതിന്റെ രേഖകളും ദൃശ്യങ്ങളും പുറത്തുവിടാനാണ് വാർത്താ സമ്മേളനമെന്ന് രാജ്ഭവൻ അറിയിച്ചു.

    കണ്ണൂർ ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിനിടെ തനിക്കെതിരെ ഉണ്ടായ വധശ്രമത്തിൽ കേസ് എടുക്കാത്തത് മുഖ്യമന്ത്രി നിർദേശിച്ചിട്ടാണെന്ന് ഗവർണർ ആരോപിച്ചിരുന്നു. തനിക്ക് നേരെയുണ്ടായ വധശ്രമത്തിന്റെ ദൃശ്യങ്ങളും മുഖ്യമന്ത്രിയയച്ച കത്തുകളും നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

    Also Read- മുഖ്യമന്ത്രിമാരുടെ ചര്‍ച്ച ഫലം കണ്ടില്ല; കേരളത്തിന്‍റെ എല്ലാ ആവശ്യങ്ങളും തള്ളി കര്‍ണാടക

    ഗവര്‍ണക്കെതിരായ ആക്രമണത്തില്‍ പരാതി നല്‍കേണ്ടതില്ല, സര്‍ക്കാരിന് സ്വമേധയാ കേസെടുക്കാം. ഗവര്‍ണരുടെ ഓഫീസ് പരാതി നല്‍കിയോ എന്ന് ചോദിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനോട് സഹതാപം മാത്രമെന്നും ഗവർണർ പറഞ്ഞു.

    Also Read- 'വധശ്രമമുണ്ടായപ്പോൾ കേസെടുത്തില്ല; ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് മുഖ്യമന്ത്രിയല്ലേ?'; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

    ആക്രമത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും. ഗവര്‍ണര്‍ പോലും ഇന്നാട്ടില്‍ സുരക്ഷിതനല്ലെന്ന വിഷയത്തില്‍ കേന്ദ്രത്തെ സമീപിയ്ക്കാനുള്ള ഘട്ടമായെന്നും ഗവർണർ പറഞ്ഞു. പിണറായി വിജയന്‍ പല കാര്യങ്ങള്‍ക്കും സഹായം തേടി തന്നെ സമീപിച്ചിട്ടുണ്ട്. അതിപ്പോള്‍ പുറത്തുവിടില്ല. സര്‍വകലാശാല വിഷയങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത് നാളെ പുറത്തുവിടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

    മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്നത് ജനത്തെ കൊള്ളയടിക്കലാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ഗവര്‍ണര്‍ തലസ്ഥാനത്തും ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.
    Published by:Naseeba TC
    First published: