• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബന്ധു നിയമന വിവാദം: മന്ത്രി കെ.ടി ജലീലിനെതിരായ പരാതി ഗവർണർ തള്ളി

ഹൈക്കോടതി നേരത്തെ കേസ് തള്ളിയത് പരാമര്‍ശിച്ചുകൊണ്ടാണ് ഗവര്‍ണറുടെ നടപടി. 

news18-malayalam
Updated: September 6, 2019, 10:55 AM IST
ബന്ധു നിയമന വിവാദം: മന്ത്രി കെ.ടി ജലീലിനെതിരായ പരാതി ഗവർണർ തള്ളി
news18
news18-malayalam
Updated: September 6, 2019, 10:55 AM IST
തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരായ പരാതി ഗവര്‍ണര്‍ തള്ളി. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് നൽകിയ പരാതിയാണ് ഗവർണർ തള്ളിയത്.

പരാതിയില്‍ കഴമ്പില്ലെന്നും മന്ത്രി വീഴ്ചവരുത്തിയെന്നു തെളിയിക്കുന്ന വസ്തുതാപരമായ തെളിവുകളില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് പരാതി തള്ളിയത്.

അഴിമതി നിരോധനനിയമത്തിലെ വകുപ്പുകള്‍ ഉല്‍പെടുത്താനാവില്ലെന്നും ഗവർണർ വ്യക്തമാക്കി. ഹൈക്കോടതി നേരത്തെ കേസ് തള്ളിയത് പരാമര്‍ശിച്ചുകൊണ്ടാണ് ഗവര്‍ണറുടെ നടപടി.

അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആവശ്യപ്പെടാന്‍ കഴിയില്ലെന്ന നിരീക്ഷണം നേരത്തെ ഹൈക്കോടതിയും നടത്തിയിരുന്നു.  ഇതിനു പിന്നാലെ ജലിലീനെതിരായ ഹർജി ഫിറോസ് പിൻവലിച്ചു.  ന്യൂനപക്ഷ ക്ഷേമ കോര്‍പ്പറേഷനില്‍ നടത്തിയ നിയമനം ക്രമവിരുദ്ധമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്നും അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം ആവശ്യപ്പെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Also Read ബന്ധുനിയമന വിവാദം: മന്ത്രി കെടി ജലീലിനെതിരായ ഹര്‍ജി പികെ ഫിറോസ് പിന്‍വലിച്ചു

First published: September 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...