LIVE NOW

Governor's Speech in the Assembly Live: 'എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് മർദിച്ചു'; പരാതി നൽകുമെന്ന് ചെന്നിത്തല

ഗവർണ്ണർ നയപ്രഖ്യാപനം ആരംഭിച്ചതും പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി

Malayalam.news18.com | January 30, 2020, 5:22 PM IST
facebook Twitter Linkedin
Last Updated January 30, 2020
auto-refresh
നയപ്രഖ്യാപന പ്രസംഗത്തിലെ വിവാദ ഭാഗങ്ങൾ വായിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിയോജിപ്പുണ്ടെങ്കിലും കടമ നിര്‍വഹിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് നയപ്രഖ്യാപന പ്രസംഗത്തിലെ 18ാം ഖണ്ഡിക ഗവർണർ വായിച്ചത്. പൗരത്വ നിയമഭേദഗതിക്കെതിരായ ഭാഗങ്ങളാണ് ഗവർണർ വായിച്ചത്. കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരായ ഭാഗങ്ങളും വായിച്ചു ഗവർണറുടെ തീരുമാനത്തെ ഭരണപക്ഷം ഡെസ്‌കിലടിച്ചു സ്വാഗതം  ചെയ്തു

മലയാളത്തിലാണ്  നയപ്രഖ്യാപനം ആരംഭിച്ചത്. ഗവർണ്ണർ നയപ്രഖ്യാപനം ആരംഭിച്ചതും പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. സഭയുടെ പ്രധാനകവാടം പ്രതിപക്ഷ എം.എൽ.എ.മാർ ഉപരോധിച്ചു. ഡയസിലേക്ക് കടക്കാനാവാതെ ഗവർണ്ണർ നിന്ന അവസരത്തിൽ വാച്ച് ആൻഡ് വാർഡ് സഭയിൽ ഇറങ്ങി. നടുത്തളത്തിൽ പ്രതിഷേധമുയർത്തിയ പ്രതിപക്ഷ അംഗങ്ങളെ വാച്ച് ആൻഡ് വാർഡ് ബലപ്രയോഗത്തിലൂടെ നീക്കി.
Read More
9:40 am (IST)
10:30 am (IST)

നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് നടന്നത്....

ചൊവ്വ രാത്രി 7.00- നയപ്രഖ്യാപനത്തിൽ പൗരത്വ നിയയമത്തെ വിമർശിക്കുന്ന പതിനെട്ടാം പാരഗ്രാഫ് വായിക്കില്ലെന്ന ഗവർണറുടെ കത്ത് മുഖ്യമന്ത്രിക്ക് 

ഇന്ന് രാവിലെ 7.30- അതീവ രഹസ്യമെന്ന് രേഖപ്പെടുത്തിയ മുഖ്യമന്ത്രിയുടെ മറുപടിയുമായി  സർക്കാർ ദൂതൻ രാജ്ഭവനിൽ. നയപ്രഖ്യാപനം പൂർണ്ണമായി വായിക്കണമെന്ന് ആവശ്യം.   

8.45- നയപ്രഖ്യാപനത്തിനായി ഗവർണർ നിയമസഭയിലേക്ക് 

8.50- സഭാ കവാടത്തിൽ ഗാർഡ് ഓഫ് ഓണറോടെ ഗവർണർക്ക്  സ്വീകരണം 

8.52- ഗവർണറെ മുഖ്യമന്ത്രിയും സ്‌പീക്കറും ചേർന്ന് സ്വീകരിച്ചു 

8.57- സഭയ്ക്കുള്ളിൽ പ്രതിപക്ഷം ഗവർണറെ തടഞ്ഞു 

8.59- വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷാംഗങ്ങളെ നീക്കി 

9.01- നയപ്രഖ്യാപനം തുടങ്ങി 

9.10- ബഹിഷ്‌കരിച്ചിറങ്ങിയ പ്രതിപക്ഷം സഭാകവാടം ഉപരോധിച്ചു 

9.28- വിവാദഭാഗങ്ങൾ തനിക്ക് യോജിപ്പില്ലെങ്കിലും വായിക്കുകയാണെന്ന് ഗവർണർ 

9.35- സർക്കാരിനും ഗവർണർക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം 

Load More



തുടർന്ന് വായിക്കുക......

 

 
corona virus btn
corona virus btn
Loading