നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാർത്തോമ വലിയ മെത്രാപൊലീത്തയെ ഗവർണർ കുമ്മനം സന്ദർശിച്ചു

  മാർത്തോമ വലിയ മെത്രാപൊലീത്തയെ ഗവർണർ കുമ്മനം സന്ദർശിച്ചു

  • Last Updated :
  • Share this:
   പത്തനംതിട്ട: അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന മാർത്തോമ സഭ വലിയ മെത്രാപൊലീത്ത ഫിലിപ്പോസ് മാർ ക്രിസ്റ്റത്തെ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ സന്ദർശിച്ചു. പത്തനംതിട്ട കുമ്പനാടുള്ള ഫെലോഷിപ്പ് ആശുപത്രിയിലെത്തിയാണ് കുമ്മനം, ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ സന്ദർശിച്ചത്. ഏകദേശം അരമണിക്കൂറോളം അവിടെ ചെലവഴിച്ചശേഷമാണ് കുമ്മനം മടങ്ങിയത്. ആറന്മുള വിമാനത്താവളത്തിനെതിരായ സമരത്തിൽ ഇരുവരും ഒരുമിച്ചുണ്ടായിരുന്നു. ഏറെക്കാലമായി അടുത്ത ബന്ധമാണ് കുമ്മനവും ക്രിസോസ്റ്റവും തമ്മിലുള്ളത്. മുമ്പ് മിസോറം ഗവർണറായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിൽ എത്തിയപ്പോഴും കുമ്മനം, ക്രിസോസ്റ്റത്തെ സന്ദർശിച്ചിരുന്നു.   ഗവർണർ കുമ്മനം 10 ദിവസം കേരളത്തിൽ

   പത്ത് ദിവസത്തെ സന്ദർശനത്തിനായാണ് ഗവർണർ കുമ്മനം ഇപ്പോൾ കേരളത്തിൽ എത്തിയിരിക്കുന്നത്. വിവിധ പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
   First published:
   )}