പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളില്‍ ഗവേഷണത്തിന് കൂടുതല്‍ സൗകര്യമൊരുക്കണം: ഗവര്‍ണര്‍

ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മുന്നോട്ടുവരണമെന്നും ഗവര്‍ണര്‍

news18
Updated: February 16, 2019, 9:37 PM IST
പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളില്‍ ഗവേഷണത്തിന് കൂടുതല്‍ സൗകര്യമൊരുക്കണം: ഗവര്‍ണര്‍
ayush conclave
  • News18
  • Last Updated: February 16, 2019, 9:37 PM IST
  • Share this:
തിരുവനന്തപുരം: ആയുര്‍വേദം ഉള്‍പ്പെടെയുള്ള പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളില്‍ ഗവേഷണത്തിന് കൂടുതല്‍ സൗകര്യമൊരുക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കനകക്കുന്നില്‍ അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആയുഷ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗവേഷണങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ മുന്നോട്ടുവരണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

പാരമ്പര്യ ചികിത്സാ സമ്പ്രദായ രംഗത്ത് ഗവേഷണങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നതിനെക്കുറിച്ച് ആയുഷ് കോണ്‍ക്ലേവ് ആലോചിക്കുമെന്ന് പ്രത്യാശിക്കുന്നതായി പറഞ്ഞ ഗവര്‍ണര്‍ കണ്ണൂരില്‍ ആരംഭിക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ ആയുര്‍വേദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആയുര്‍വേദ ഗവേഷണത്തിനുള്ള മികച്ച കേന്ദ്രമാകുമെന്നും കൂട്ടിച്ചേര്‍ത്തു.

Also Read: സിമ്പുവിന്റെ സഹോദരന്‍ ഇസ്ലാമായി; മകന്റെ തീരുമാനത്തോടു യോജിക്കുന്നതായി പിതാവ് ടി.രാജേന്ദര്‍

 

'പാരമ്പര്യ ചികിത്സ, പ്രകൃതി സൗന്ദര്യം, ഓരോ പ്രദേശങ്ങളിലെ സാംസ്‌കാരികത്തനിമ എന്നിവ എങ്ങനെ സംയോജിപ്പിച്ച് ആഗോളതലത്തില്‍ വിപണനം ചെയ്യാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ആയുര്‍വേദ ടൂറിസത്തിലെ കേരള മോഡല്‍' ഗവര്‍ണര്‍ പറഞ്ഞു.

കോണ്‍ക്ലേവില്‍ നിന്നും ലഭിക്കുന്ന അറിവുകള്‍ പ്രാവര്‍ത്തികമാക്കുകയെന്നതാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ആയുഷ് വകുപ്പ് കേന്ദ്ര സഹമന്ത്രി ശ്രീപദ് യെശോ നായക്കിന്റെ സന്ദേശം ചടങ്ങില്‍ കേന്ദ്ര ആയുഷ് വകുപ്പ് ജോയിന്റ് സെക്രട്ടറി പി.എന്‍. രഞ്ജിത് കുമാര്‍ വായിച്ചു. ദേശീയ ആയുഷ് മിഷനില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് കേന്ദ്രമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

First published: February 16, 2019, 9:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading