നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ന്യൂസ് 18 കേരളം 'മലയാളി ഓഫ് ദി ഇയർ 2019' പുരസ്കാരങ്ങൾ വിതരണം ചെയ്തു

  ന്യൂസ് 18 കേരളം 'മലയാളി ഓഫ് ദി ഇയർ 2019' പുരസ്കാരങ്ങൾ വിതരണം ചെയ്തു

  സമഗ്ര സംഭാവനകൾക്കുള്ള മലയാളി ഓഫ് ദി ഇയർ പുരസ്കാരം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കളക്ടീവിനാണ്.

  പുരസ്കാരങ്ങൾ വിതരണം ചെയ്തു കൊണ്ട് ഗവർണർ സംസാരിക്കുന്നു.

  പുരസ്കാരങ്ങൾ വിതരണം ചെയ്തു കൊണ്ട് ഗവർണർ സംസാരിക്കുന്നു.

  • Share this:
   തിരുവനന്തപുരം: ന്യൂസ് 18 കേരളം മലയാളി ഓഫ് ദി ഇയർ 2019 പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങളിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. സമസ്ത മേഖലകളും പരിഗണിച്ച് ഏറ്റവും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ വ്യക്തിത്വത്തിനാണ് മലയാളി ഓഫ് ദി ഇയർ പുരസ്കാരം നൽകുന്നത്.

   also read:'ചീഫ് സെക്രട്ടറിയുടെ ലേഖനം കോടതിയലക്ഷ്യം; പി ജയരാജന്റേത് രാഷ്ടീയ പക്വതയില്ലാത്ത അഭിപ്രായം': കാനം

   സമഗ്ര സംഭാവനകൾക്കുള്ള മലയാളി ഓഫ് ദി ഇയർ പുരസ്കാരം മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കളക്ടീവിനാണ്. ആശ ആചി ജോസഫ്, ഫൗസിയ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. വിനോദ രംഗത്തെ സംഭാവനയ്ക്ക് സംവിധായനകൻ ലിജോ ജോസ് പെല്ലിശേരിക്കാണ് പുരസ്കാരം. കലാരംഗത്തെ മികവിന് നാടക സംവിധായകൻ ദീപൻ ശിവരാമനും കായികരംഗത്തെ മികവിന് ജിൻസൺ ജോൺസണും പുരസ്കാരം സമ്മാനിച്ചു. മനു എസ് പിള്ളയാണ് സാഹിത്യത്തിലെ മലയാളി ഓഫ് ദ ഇയർ. വ്യവസായ മേഖലയിലെ പുരസ്കാരം വി നൗഷാദ് (വികെസി ഗ്രൂപ്പ്) ഏറ്റുവാങ്ങി.

   തൊഴിലിടങ്ങളിലെ സ്ത്രീ സമത്വത്തിനായി പോരാടുന്ന വിമൺ ഇൻ സിനിമ കളക്ടീവിനെ ദേശീയതലത്തിൽ മാതൃകയാക്കണമെന്ന് പുരസ്കാരം സമ്മാനിച്ചു കൊണ്ട് ഗവർണർ പറഞ്ഞു.

   മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ അധ്യക്ഷനും സാഹിത്യകാരൻ എ. സേതുമാധവൻ, ബോസ്കൃഷ്ണമാചാരി, കെ. എസ് രാധാകൃഷ്ണൻ, ഫിലിപ്പ് അഗസ്റ്റിൻ, ഷൈനി വിൽസണ്‍, രാജേശ്വരി വാര്യർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
   First published:
   )}