കോഴിക്കോട്: ലോക്ക്ഡൗണിനെത്തുടര്‍ന്ന് മിസോറാമില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് കൈത്താങ്ങുമായി ഗവര്‍ണ്ണര്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള. മിസോറാം രാജ്ഭവനിലാണ് മലയാളികള്‍ക്ക് അഭയകേന്ദ്രമൊരുക്കിയിരിക്കുന്നത്.
ലോക്ക് ഡൗണില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍, അധ്യാപകര്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ക്ക് ആഴ്ച്ചകളായി ഭക്ഷണവും താമസവും മിസോറാം രാജ് ഭവനിലാണ്. എല്ലാത്തിനും മേല്‍നോട്ടം വഹിച്ച് ഓടിനടക്കുന്നത് ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍പിള്ളയും.
ഭരണഘടനാപദവിയുടെ പ്രോട്ടോകോളുകളൊന്നും നോക്കാതെയുള്ള ശ്രീധരന്‍പിള്ളയുടെ മനുഷ്യത്വപരമായ നടപടിയ്ക്ക് നന്ദി പറയുകയാണ് മിസോറാമിലെ മലയാളികള്‍.
You may also like:Covid 19: സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 1000 കടന്നു [news]Bev Q ആപ്പ് | ട്രയൽ റൺ വിജയം; രണ്ടു മിനിറ്റ് കൊണ്ട് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത് 20000 പേര് [NEWS]Viral Video| നിസാരം!! കൂറ്റൻ രാജവെമ്പാലയെ വാലിൽ തൂക്കിയെറിഞ്ഞ് വയോധിക; അതൊരു പാമ്പാണെന്ന് നെറ്റിസൺസ് [NEWS]
മാര്‍ച്ച് 23ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കുടുങ്ങിയ മലപ്പുറം അരീക്കോട്ടുകാരിയായ വിദ്യാര്‍ഥിനി നിവേദിത ഗവര്‍ണ്ണറെ ഫോണില്‍ വിളിക്കുകയായിരുന്നു. ഉടന്‍തന്നെ നിവേദിതയ്ക്കും മൂന്ന് സഹപാഠികള്‍ക്കും രാജ്ഭവനില്‍ നിന്ന് ത്വഹരിലേക്ക് ഭക്ഷണവുമായി വാഹനം കുതിച്ചു. ഇപ്പോഴും ഭക്ഷണം എത്തിച്ചുനല്‍കുന്നുണ്ട്. പിന്നീട് ഷിത് ലാങ് പുയിലെ ജവഹര്‍ നവോധയയിലെ അധ്യാപകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി രാജ് ഭവനില്ത്തന്നെ അവര്‍ക്ക് താമസമൊരുക്കി.
കോഴിക്കോട് നരിക്കുനി സ്വദേശി ടി ശ്രീജയും എറണാകുളം സ്വദേശി അലക്സ് പോളും ഉള്‍പ്പെടെ നിരവധി പേര് ഗവര്‍ണ്ണറെ വിളിച്ചു. അവര്‍ക്കെല്ലാം രാജ് ഭവന് അഭയകേന്ദ്രമായി. ഇനിയും മിസോറാമില്‍ മലയാളികള്‍ കുടുങ്ങിയിട്ടുണ്ടെങ്കില്‍ ഭക്ഷണവും താമസവും ഒരുക്കാന്‍ തയ്യാറാണെന്ന് ശ്രീധരന്‍പിള്ളയുടെ പേഴ്സണ്‍ സെക്രട്ടറിയായ വത്സരാജ് ന്യൂസ് 18നോട് പറഞ്ഞു.
രാജ്ഭവനില്‍ അഭയംതേടിയവര്‍ക്ക് തനി കേരളീയ വിഭവങ്ങള്ത്തന്നെയാണ് നല്‍കുന്നത്. ശ്രീധരന്‍പിള്ളയുടെ ഭാര്യ അഡ്വ. റീത്തയാണ് ഭക്ഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. മലയാളികളെ കൂടാതെ രണ്ട് ഇതരസംസ്ഥാനങ്ങളിലുള്ളവരും രാജ് ഭവനില്‍ കഴിയുന്നുണ്ട്. ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ച സാഹചര്യത്തില്‍ നാട്ടിലേക്ക് മടങ്ങാനുള്ള ഊഴം കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.