• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശബരിമല വിധി നടപ്പാക്കണം; എതിര്‍പ്പുള്ളവർക്ക് കോടതിയിൽ പോകാമെന്ന് മുൻ ഗവർണർ പി.സദാശിവം

നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ കേരളത്തിലെത്തും.

news18
Updated: September 4, 2019, 3:08 PM IST
ശബരിമല വിധി നടപ്പാക്കണം; എതിര്‍പ്പുള്ളവർക്ക് കോടതിയിൽ പോകാമെന്ന് മുൻ ഗവർണർ പി.സദാശിവം
നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ കേരളത്തിലെത്തും.
  • News18
  • Last Updated: September 4, 2019, 3:08 PM IST IST
  • Share this:
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിൽ കോടതി വിധി നടപ്പാക്കണമെന്ന് കേരളത്തിന്റെ മുൻ ഗവർണർ പി.സദാശിവം. കോടതി വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്.. ഇക്കാര്യത്തിൽ എന്തെങ്കിലും പരാതിയുള്ളവർക്ക് കോടതിയിൽ പോകാമെന്നും അദ്ദേഹം വ്യക്തമാക്കി. ഗവർണർ സ്ഥാനം ഒഴിഞ്ഞ ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിഷയത്തിൽ ഗവർണർ നിലപാട് വ്യക്തമാക്കിയത്.

Also Read-നവകേരളം യാഥാർത്ഥ്യമാകുന്നതോടെ കേരളമോഡൽ ലോകത്തിനു തന്നെ മാതൃകയാകുമെന്ന് ഗവർണർ

യൂണിവേഴ്സിറ്റി കോളജ് സംഭവങ്ങളെ അപലപിച്ച അദ്ദേഹം, സര്‍ക്കാരില്‍ നിന്നും പിഎസ്‌സിയില്‍ നിന്നും സര്‍വകലാശാലയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അറിയിച്ചു. സർക്കാരിന്റ എല്ലാകാര്യങ്ങളിലും ഇടപെടുന്നത് ശരിയല്ല. എല്ലാമാസവും സർക്കാരിൽ നിന്നും റിപ്പോർട്ട് കിട്ടാറുണ്ടെന്നും വ്യക്തമാക്കിയ പി.സദാശിവം സർക്കാരിന്റെ പ്രവർത്തനത്തിൽ സംതൃപ്തിയും രേഖപ്പെടുത്തി.

ഗവര്‍ണര്‍പദവി ആലങ്കാരികമല്ലെന്നു പ്രവൃത്തിയിലൂടെ തെളിയിച്ച പി.സദാശിവത്തിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്.കാലാവധി പൂർത്തിയാക്കി അദ്ദേഹം ഇന്ന് വൈകിട്ട് ജന്മനാട്ടിലേക്കു മടങ്ങും.മലയാളികളുടെ സ്‌നേഹത്തിനും നന്ദി പറഞ്ഞും കേരളത്തോടുള്ള മമത ആവര്‍ത്തിച്ച് വ്യക്തമാക്കിയുമായിരുന്നു ഗവര്‍ണറുടെ വിടവാങ്ങല്‍ പ്രസംഗം. നിയുക്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാളെ കേരളത്തിലെത്തും.

First published: September 4, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...