പെരിയ ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

പൊലീസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിന്റെ തല്‍സ്ഥിതി അടിയന്തിരമായി അറിയിക്കണമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

news18
Updated: February 19, 2019, 4:06 PM IST
പെരിയ ഇരട്ടക്കൊലപാതകം: ഗവര്‍ണര്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി
malayalamnews18.com
  • News18
  • Last Updated: February 19, 2019, 4:06 PM IST
  • Share this:
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് അടിയന്തിര റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് ഇപ്പോള്‍ നടത്തുന്ന അന്വേഷണത്തിന്റെ തല്‍സ്ഥിതി അടിയന്തിരമായി അറിയിക്കണമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് രാജ്ഭവന്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പറയുന്നു. ഉറ്റവരെ നഷ്ടപ്പെട്ടതിനു പുറമെ കുറ്റവാളികളെ കണ്ടെത്താന്‍ പൊലീസ് വൈകുന്നത് കൊല്ലപ്പെട്ട യുവാക്കളുടെ ബന്ധുക്കള്‍ക്ക് ഏറെ സങ്കടമുണ്ടാക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചിരുന്നു.

എട്ട് മാസത്തോളമായി ഉത്തരമേഖലയില്‍ എഡിജിപിയെ നിയമിക്കാത്തത് പ്രദേശത്തെ ക്രമസമാധാനപാലനത്തെ ബാധിച്ചിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നതായും രാജ്ഭവന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തിര റിപ്പോര്‍ട്ട് നല്‍കണമെന്നും ഗവര്‍ണര്‍ പി. സാദശിവം ആവശ്യപ്പെടുന്നു.

Also Read 'മരിച്ചവരോട് പതിവായി ചെയ്യാറുള്ളതെല്ലാം അവനോടും ചെയ്യണം; ഒന്നു കൂടെ ഓർത്ത് നോക്ക് എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ ?' ലിജീഷ് കുമാറിന്റെ കുറിപ്പ്

First published: February 19, 2019, 4:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading