• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബാര്‍ കോഴയിൽ മുൻ മന്ത്രിമാർക്കെതിരായ അന്വേഷണം: സർക്കാരിനോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍

ബാര്‍ കോഴയിൽ മുൻ മന്ത്രിമാർക്കെതിരായ അന്വേഷണം: സർക്കാരിനോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍

വിജിലന്‍സ് ഐജിയുമായി ഗവര്‍ണര്‍ ആശയവിനിമയം നടത്തിയതിനു പിന്നാലെയാണ് കൂടുതൽ രേഖകൾ സമർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  • Share this:


     തിരുവനന്തപുരം:   ബാര്‍ കോഴയുമായി ബന്ധപ്പെട്ട്‌ മുൻ മന്ത്രിമാർക്കെതിരായ പരാതിയിൽ അന്വേഷണാനുമതി നല്‍കുന്നതിന് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ സർക്കാരിനോട് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടു. കേസ് ഫയൽ ഉൾപ്പെടെയുള്ള രേഖകളാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.

    യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരായിരുന്ന കെ.ബാബു, വി.എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരെ ബിജു രമേശ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടിയത്.

    Also Read വീണ്ടും ചൂടുപിടിച്ച് ബാർകോഴ; രമേശ് ചെന്നിത്തലയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇടതുമുന്നണി  കൺവീനർ







    മുൻ മന്ത്രിമാർക്കെതിരായ അന്വേഷണത്തിന് അനുമതി തേടി  മൂന്നാഴ്ചയ്ക്ക് മുമ്പാണ് സർക്കാർ രാജ്ഭവനിലേക്ക് ഫയൽ അയച്ചത്. വിജിലൻസ് ഡയറക്ടറോട് ഹാജരാകാനും ഗവർണർ ആവശ്യപ്പെട്ടിരുന്നു.

    Also Read അടുത്തെങ്ങും ആരും ഇല്ലല്ലോ അല്ലേ? വീട്ടുമുറ്റത്തെ വെള്ളം നിറച്ച പാത്രത്തിൽ കടുവയുടെ കുളി!

    ഇതിനു പിന്നാലെ വിജിലന്‍സ് ഐജിയുമായും ഗവര്‍ണര്‍ ആശയവിനിമയം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ രേഖകൾ സമർപ്പിക്കാൻ ഗവർണർ സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.






    Published by:Aneesh Anirudhan
    First published: