'ഇതിലും വലിയ പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ട്': നിസാരവത്കരിച്ച് ഗവർണര്‍

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ എത്തുന്നതിന് മുൻപ് തന്നെ സഭയിൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു.

News18 Malayalam | news18
Updated: January 29, 2020, 2:38 PM IST
'ഇതിലും വലിയ പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ട്': നിസാരവത്കരിച്ച് ഗവർണര്‍
protest
  • News18
  • Last Updated: January 29, 2020, 2:38 PM IST IST
  • Share this:
തിരുവനന്തപുരം: നിയമസഭയിൽ തനിക്ക് നേരെ നടന്ന പ്രതിഷേധങ്ങളെ നിസാരവത്കരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിലും വലിയ പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ടെന്നാണ് നിയമസഭയിൽ നിന്ന് മടങ്ങുമ്പോൾ അദ്ദേഹം പ്രതികരിച്ചത്. വിഷയത്തിൽ കൂടുതൽ പ്രതികരണം നടത്താനും ഗവർണർ തയ്യാറായില്ല.

നയപ്രഖ്യാപന പ്രസംഗത്തിനായി ഗവർണർ എത്തുന്നതിന് മുൻപ് തന്നെ സഭയിൽ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചിരുന്നു. ഗവർണർ സഭയിലേക്ക് കയറിയപ്പോൾ‌ വഴി തടഞ്ഞു പ്ലക്കാർഡും ഗോബാക്ക് മുദ്രാവാക്യങ്ങളുമായി പ്രതിഷേധം തുടർന്നു. ഈ സംഭവമാണ് നിസാരമായി തള്ളി ഗവർണർ പ്രതികരിച്ചത്.

Also Read-പൗരത്വ നിയമഭേഗതി ഭരണഘടനാവിരുദ്ധമെന്ന് ഗവർണറെകൊണ്ട് വായിപ്പിച്ച് സർക്കാർ

നാടകീയ രംഗങ്ങൾക്കാണ് ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമഭേദഗതിക്കെതിരായ ഖണ്ഡിക വായിക്കില്ലെന്ന് ഗവർണർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പ്രസംഗം ആരംഭിച്ച ശേഷം നിലപാട് മാറ്റിയ ഗവർണർ, തനിക്ക് വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് തന്നെ പൗരത്വ നിയമ ഭേദഗതിക്കെതിരായ ഖണ്ഡിക വായിക്കുകയായിരുന്നു.

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് വിഘടനവാദത്തിന് വഴിയൊരുക്കുമെന്നായിരുന്നു നയപ്രഖ്യാപനം. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് എതിരായ പൗരത്വ ഭേദഗതി വിവേചനപരമെന്നും നയപ്രഖ്യാപനത്തിൽ ഗവർണ്ണർ പറഞ്ഞു

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 29, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍