• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മാർക്ക് ദാനം ചട്ടവിരുദ്ധം, കീഴ്‌വഴക്കമാക്കരുത്'; കെ.ടി ജലീലിന് തിരിച്ചടിയായി ഗവർണറുടെ റിപ്പോർട്ട്

'മാർക്ക് ദാനം ചട്ടവിരുദ്ധം, കീഴ്‌വഴക്കമാക്കരുത്'; കെ.ടി ജലീലിന് തിരിച്ചടിയായി ഗവർണറുടെ റിപ്പോർട്ട്

Governor Slams K T Jaleel | കേരള സാങ്കേതിക സർവകലാശാലയിൽ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ 2019 ഫെബ്രുവരി 27 ന് കെ ടി ജലീൽ മുൻകൈ എടുത്ത് അദാലത്ത് വിളിച്ച്  നടപടി ക്രമവിരുദ്ധമാണെന്നാണ്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കെ.ടി ജലീല്‍

കെ.ടി ജലീല്‍

  • Share this:
    തിരുവനന്തപുരം: അദാലത്തും മാർക്ക് ദാനവും ന്യായീകരിച്ച ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് കനത്ത തിരിച്ചടിയായി ഗവർണറുടെ ഉത്തരവ്. കേരള സാങ്കേതിക സർവകലാശാലയിൽ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ 2019 ഫെബ്രുവരി 27 ന്   കെ ടി ജലീൽ മുൻകൈ എടുത്ത് അദാലത്ത് വിളിച്ച്  നടപടി ക്രമവിരുദ്ധമാണെന്നാണ്  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ ഉൾപ്പെടുത്തി അദാലത്ത് കമ്മിറ്റി രൂപീകരിച്ചത് നിയമവിരുദ്ധമാണെന്നും ഗവർണർ വ്യക്തമാക്കി.

    സർവകലാശാലയുടെ കാര്യങ്ങളിൽ ഇടപെടാൻ ഇവർക്ക് അധികാരമില്ല. മന്ത്രിയുടെ നിർദേശാനുസരണമായിരുന്നു അദാലത്തെന്ന്  ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം ടി കെ എം കോളെജിലെ വിദ്യാർഥിയുടെ ഉത്തരകടലാസുകൾ മൂന്നാം തവണ മൂല്യനിർണയം നടത്താൻ തീരുമാനമെടുത്തതും തെറ്റാണ്. പക്ഷേ വിദ്യാർഥിയുടെ ഭാവിയെ കരുതി ഈ ഘട്ടത്തിൽ ഇടപെടുന്നില്ലെന്നും ഗവർണർ വ്യക്തമാക്കി.

    എല്ലാം കഴിഞ്ഞ സ്ഥിതിക്ക് അദാലത്തിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ ന്യായ അന്യായങ്ങളിലേക്ക്  കടക്കുന്നില്ല. ഇത്തരം നടപടികൾ കീഴ്വഴക്കമാക്കരുതെന്നും ഗവർണർ താക്കീത് നൽകുന്നു. സർവ്വകലാശാല ഒരു സ്വയംഭരണ സ്ഥാപനമാണ്. സർവ്വകലാശാലയുടെ ആഭ്യന്തരകാര്യങ്ങളിൽ സംസ്ഥാന സർക്കാർ ഇടപെടാൻ പാടില്ലെന്ന 2003 ലെ  സുപ്രീം കോടതി ഉത്തരവ്  ഗവർണർ  ചൂണ്ടിക്കാട്ടി.

    BEST PERFORMING STORIES:'കള്ള റാസ്കൽ' പ്രയോഗം; പ്രതിപക്ഷ ആരോപണം തള്ളി മന്ത്രി ഇ പി ജയരാജൻ [NEWS]പ്രേക്ഷകർക്കൊപ്പം ടൊവിനോയുടെ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഓഡിയോ ലോഞ്ച് [PHOTO]Coronavirus Outbreak: ആളുകൾ കൂട്ടംകൂടുന്നത് കഴിവതും ഒഴിവാക്കണമെന്ന് IMA [NEWS]

    മേലിൽ ചട്ടങ്ങളും നടപടിക്രമങ്ങളും യൂണിവേഴ്സിറ്റി  അധികൃതർ കൃത്യമായി പാലിക്കണമെന്നും ഉദ്യോഗസ്ഥരോടും ഗവർണർ നിർദേശിച്ചു. പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലും ഉണ്ടാകുന്ന ഇത്തരം ക്രമക്കേടുകൾ സർ വ്വകലാശാലയുടെ സൽപ്പേരിനെ ബാധിക്കുമെന്നും ഗവർണർ ഉത്തരവിൽ പറയുന്നു. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നൽകിയ പരാതിയിലാണ് സർവ്വകലാശാല ചാൻസലർ കൂടിയായ ഗവർണറുടെ ഉത്തരവ്.



    പരാതിക്കാരെയും, വൈസ് ചാൻസലറെയും അടക്കം ഹിയറിങ് നടത്തിയ ശേഷമാണ് ഗവർണറുടെ ഉത്തരവ്. ഗവർണറുടെ ഉത്തരവ് പുറത്ത് വന്നതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും രംഗത്തെത്തി. മുഖ്യമന്ത്രി ജലീലിനെ ഇനിയും സംരക്ഷിക്കരുതെന്ന് വി ടി ബൽറാം അഭിപ്രായപ്പെട്ടു. ഗവര്‍ണറുടെ കണ്ടെത്തല്‍ ഗൗരവമുള്ളതാണെന്നും സ്ഥാനത്ത് തുടരാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും  ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.സ്വജനക്ഷ മന്ത്രിയെന്ന് വിശേഷിപ്പിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് പി കെ ഫിറോസും പ്രതികരിച്ചു. ഗവർണറുടെ ഉത്തരവ് നിയമസഭയിലും പ്രതിപക്ഷം ആയുധമാക്കും.
    Published by:Anuraj GR
    First published: