• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രതിപക്ഷനേതാവ് രാജാവിനോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കട്ടെയെന്ന് ഗവർണ്ണർ

പ്രതിപക്ഷനേതാവ് രാജാവിനോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കട്ടെയെന്ന് ഗവർണ്ണർ

പ്രതികരിച്ച് ഗവർണ്ണർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  • Last Updated :
  • Share this:
    പ്രതിപക്ഷ നേതാവിനുനേരെ (leader of opposition) ആഞ്ഞടിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammad Khan). പ്രതിപക്ഷ നേതാവ് സര്‍ക്കാരിന്റെ അടുത്തയാളാണ്, അദ്ദേഹം രാജാവിനോട് ചോദിച്ച് കാര്യങ്ങള്‍ മനസിലാക്കട്ടെയെന്ന് ഗവര്‍ണര്‍ പറഞ്ഞു. എന്നാൽ ഗവര്‍ണര്‍ സര്‍ക്കാരിനെ സഹായിക്കുകയാണെന്നായിരുന്നു സതീശന്റെ പ്രതികരണം.

    ഗവർണർ വിമർശനത്തിന് അതീതനല്ലെന്നും അദ്ദേഹത്തെ വിമർശിക്കാൻ പ്രതിപക്ഷത്തിന് മടിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഇന്ത്യൻ പ്രസിഡന്റിന് ഡി ലിറ്റ് നൽകുന്നതിന് ഞങ്ങൾ എതിരല്ല. എന്നാൽ ഗവർണർ ഇത് വൈസ് ചാൻസലറുടെ ചെവിയിൽ മന്ത്രിക്കരുത്. അതിന് കൃത്യമായ ഒരു മാർഗ്ഗമുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

    രാഷ്ട്രപതിക്ക് ഓണററി ഡി ലിറ്റ് നൽകാനുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശം സംസ്ഥാന സർക്കാർ നിരസിച്ചതായി രമേശ് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു.

    ചാൻസലർ പദവിയിൽ തുടരാനില്ലെന്ന് അടിവരയിട്ട് ആവർത്തിക്കുകയാണ് ഗവർണർ. ചെയ്യുന്ന തൊഴിലിൽ ഗൗരവതരമായ പ്രശ്നങ്ങളുണ്ടായാൽ വേണ്ടന്ന് വയ്ക്കാറുണ്ട്. അതുപോലെ തന്നെയാണ് ചാൻസലർ പദവിയുടെ കാര്യത്തിലും തന്റെ നിലപാടെന്നാണ് ഗവർണർ പറയുന്നത്. അസ്വാഭാവികമായ പലതും നടക്കുന്നു, അതീവ ഗൗരവ സാഹചര്യമെന്നും ഗവർണർ.

    വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യവും, സമയവുമില്ല. അതു കൊണ്ടാണ് പലപ്പോഴും മൗനം പാലിക്കുന്നത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ കേരള വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോൾ പറയുന്നില്ല. ഭരണഘടനയെയും, ദേശീയചിഹ്നങ്ങളെയും ബഹുമാനിക്കുന്നതിനാൽ വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ വേണ്ടെന്നും ഗവർണർ വ്യക്തമാക്കി.

    Summary: Governor Arif Mohammad Khan comes down heavily on leader of opposition V.D. Satheesan over D Litt row
    Published by:user_57
    First published: