'ശബരിമലയിൽ കരുതലോടെ മുന്നോട്ടുപോകാൻ ഗവർണറുടെ നിർദ്ദേശം'

News18 Malayalam
Updated: November 24, 2018, 6:28 PM IST
'ശബരിമലയിൽ കരുതലോടെ മുന്നോട്ടുപോകാൻ ഗവർണറുടെ നിർദ്ദേശം'
ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ
  • Share this:
തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗവർണർ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിൽ ശാന്തിയും സമാധാനവും ഉണ്ടാകാൻ എല്ലാവരുടെയും ഐക്യം ഉണ്ടാകണമെന്ന് ഗവർണർ ആഗ്രഹം പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി അറിയിച്ചു. കരുതലോടു മുന്നോട്ടുപോകണമെന്നു ഗവർണർ നിർദേശിച്ചു. യഥാർത്ഥ ഭക്തർക്ക് ശബരിമലയിൽ ഒരു നിയന്ത്രണവും ഇല്ലെന്നു ഗവർണറെ അറിയിച്ചതായും മന്ത്രി പറഞ്ഞു.

എ.കെ ആന്‍റണി ബിജെപിക്ക് വെള്ളവും വളവും നൽകുന്നുവെന്ന് മുഖ്യമന്ത്രി

ശബരിമലയിലെ സംഘർഷങ്ങളെയും പൊലീസ് നിയന്ത്രണങ്ങളെയും തുടർന്ന് ഗവർണർ പി സദാശിവം സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഗവർണറെ സന്ദർശിച്ച് സ്ഥിതിഗതികൾ ധരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വംമന്ത്രി ഇന്ന് ഗവർണറെ കണ്ടത്. നേരത്തെ ബിജെപി നേതാക്കൾ സർക്കാരിനെതിരെ ഗവർണർക്ക് പരാതി നൽകിയിരുന്നു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും പൊലീസിനെതിരെ ഗവർണർക്ക് പരാതി നൽകിയിരുന്നു.
First published: November 24, 2018, 6:14 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading