നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • പൊന്നിൽകുളിച്ചു നിൽക്കുന്ന നവവധുവിനെ പരസ്യങ്ങളിൽ നിന്ന് ഒഴിവാക്കണം; ജ്വല്ലറികളോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

    പൊന്നിൽകുളിച്ചു നിൽക്കുന്ന നവവധുവിനെ പരസ്യങ്ങളിൽ നിന്ന് ഒഴിവാക്കണം; ജ്വല്ലറികളോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

    ഗവർണറുടെ നിർദേശത്തെ തുടർന്ന് കൊച്ചി കുഫോസിൽ നടന്ന ബിരുദധാനച്ചടങ്ങിൽ തങ്ങൾ സ്ത്രീധന വിവാഹത്തിന് മുതിരില്ലെന്ന് വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു

    Governor_Kufos

    Governor_Kufos

    • Share this:
      കൊച്ചി: നവവധു സ്വർണാഭരണങ്ങൾ അണിഞ്ഞ് നിൽക്കുന്ന തരം ചിത്രങ്ങൾ പരസ്യങ്ങളിൽ നിന്ന് ഒഴിവാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജ്വല്ലറികളോടാണ്  ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ അഭ്യർത്ഥന. വധു ആയാൽ സ്വർണംകൂടിയേ തീരുവെന്ന തെറ്റായ ചിന്ത വളർത്താൻ ഇത്തരം ചിത്രങ്ങൾ പ്രേരകമാകുമെന്നും ഗവർണർ കൊച്ചിയിൽ പറഞ്ഞു .

      സ്ത്രീധന വിരുദ്ധപോരാട്ടത്തിൽ വിദ്യാർത്ഥികളോട് അണിനിരക്കാൻ ആഹ്വാനം ചെയ്ത കേരള ഗവർണർ പൊതുസമൂഹത്തിന് മുന്നിൽ മറ്റൊരാശയംകൂടി വെക്കുകയാണ്. ഇത്തവണ ജ്വല്ലറികളോടാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ അഭ്യർത്ഥന. സ്വർണാഭരണങ്ങൾ അണിഞ്ഞ് നിൽക്കുന്ന നവവധുവിന്റെ ചിത്രം ജ്വല്ലറികളുടെ പരസ്യങ്ങളിൽ വ്യാപകമാണ്. ഇത് ഒഴിവാക്കിക്കൂടേയെന്ന് ഗവർണർ ചോദിക്കുന്നു. പകരം കുട്ടികളുടെയും വീട്ടമ്മമാരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്താം. വധു ആയാൽ സ്വർണംകൂടിയേ തീരുവെന്ന തെറ്റായ ചിന്ത വളർത്താൻ ഇത്തരം ചിത്രങ്ങൾ ഇടവരുത്തും.
      നേരത്തെയും ഗവർണർ സ്ത്രീധന വിരുദ്ധ ആശയങ്ങൾ പങ്കുവെച്ചിട്ടിട്ടുണ്ട്. അതും കാമ്പസുകളിൽ തന്നെയായിരുന്നു .

      സ്ത്രീധന വിരുദ്ധ ചിന്തകൾ ക്യാമ്പസിൽ നിന്ന് തുടങ്ങണമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ആഹ്വാനം ഏറ്റെടുക്കുകയായിരുന്നു എറണാകുളം കുഫോസിലെ വിദ്യാർഥികൾ. കൊച്ചി കുഫോസിൽ നടന്ന ബിരുദധാനച്ചടങ്ങിൽ തങ്ങൾ സ്ത്രീധന വിവാഹത്തിന് മുതിരില്ലെന്ന് വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു .

      കുഫോസിലെ ബിരുദധാരികൾ ഒപ്പിട്ട് നൽകിയ സ്ത്രീധന വിരുദ്ധ പ്രസ്താവന കുഫോസ് വിസി ഡോ. റിജി ജോൺ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി. ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ സർവകലാശാലയായി ഇതോടെ കുഫോസ് മാറി .

      സ്ത്രീധനം എന്നത് ഒരു ദുരാചാരവും സാമൂഹിക പ്രശ്നവും ആയി മാറി കൊണ്ടിരിക്കുകയാണെന്നും ഇതിനെ പ്രതിരോധിക്കേണ്ടത് ക്യാമ്പസുകളിൽ നിന്ന് തന്നെയാണെന്നും പ്രഖ്യാപിച്ച ഗവർണർക്ക് പൂർണ്ണ പിന്തുണയാണ്  ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾ നൽകിയത്. തങ്ങൾ സ്ത്രീധന വിവാഹത്തിന് മുതിരില്ലെന്ന് വിദ്യാർത്ഥികൾ പ്രഖ്യാപിച്ചു . സ്ത്രീധനം കൊടുക്കയോ വാങ്ങുകയോ ഇല്ലെന്ന സത്യവാങ്മൂലം സമർപ്പിച്ച ശേഷമാണ് വിദ്യാർത്ഥികൾ ഗവർണറിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത് . വിവിധ വിഷയങ്ങളില്‍ ബിരുദ, ബിരുദാനന്തര യോഗ്യത നേടിയ 386 വിദ്യാര്‍ഥികള്‍ക്കാണ് ഗവര്‍ണര്‍ സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചത് .

      കൊല്ലത്തെ വിസ്മയക്കേസിനെ തുടർന്നാണ് വിദ്യാർത്ഥികളിൽ നിന്ന് സ്ത്രീധനവിരുദ്ധ സത്യവാങ്മൂലം വാങ്ങമെന്ന നിർദേശം ആരിഫ് മുഹമ്മദ് ഖാൻ മുന്നോട്ടു വെച്ചത്. കൊല്ലത്തെ വിസ്മയയുടെ വീടും അന്ന് ഗവർണർ സന്ദർശിച്ചിരുന്നു. തുടർന്നിങ്ങോട്ട് സ്ത്രീധനം എന്ന സമ്പ്രദായത്തിനെതിരെ ശക്തമായ ഇടപെടലുകളാണ് ഗവർണർ നടത്തിയത് . ഇതിൽ ഏറ്റവും ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയുന്നത് വിദ്യാർത്ഥി സമൂഹത്തിനാണ് എന്ന് അദ്ദേഹം തുടക്കം മുതൽ ഓർമ്മിപ്പിക്കുന്നുണ്ട് . അത് കൊണ്ട് തന്നെ കോളേജുമായി ബന്ധപ്പെട്ട ചടങ്ങുകളിലും വൈസ് ചാൻസലാർമാരുടെ യോഗങ്ങളിലും എന്ത് ചെയ്യാൻ കഴിയുമെന്ന് ആവർത്തിച്ചു ചോദിച്ചു കൊണ്ടിരുന്നു. പിന്നെയാണ് കുട്ടികളോട് സത്യവാങ് മൂലം നൽകുന്ന കാര്യം പങ്കുവെച്ചത്. ഇതിന് ശേഷമുള്ള ആദ്യ പൊതു ചടങ്ങിലാണ് വിദ്യാർത്ഥികൾ സ്ത്രീധനത്തിനു എതിരായി സത്യവാങ് മൂലം നൽകുന്നത് .
      Published by:Anuraj GR
      First published:
      )}