നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒപ്പുവെയ്ക്കുമോ ? സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് ഇന്ന് ഗവര്‍ണറുടെ മുന്നില്‍

  ഒപ്പുവെയ്ക്കുമോ ? സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് ഇന്ന് ഗവര്‍ണറുടെ മുന്നില്‍

  ഹൈക്കോടതി വിധി മറികടന്നുള്ള സര്‍ക്കാര്‍ ഓ‍‍ര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുമോ എന്നതാണ് ഇനി പ്രധാനം

  ആരിഫ് മുഹമ്മദ് ഖാൻ

  ആരിഫ് മുഹമ്മദ് ഖാൻ

  • Share this:
   തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സ് ഇന്ന് ഗവര്‍ണറുടെ അനുമതിക്കായി സംസ്ഥാന സര്‍ക്കാര്‍ അയക്കും. ഹൈക്കോടതി വിധി മറികടന്നുള്ള സര്‍ക്കാര്‍ ഓ‍‍ര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുമോ എന്നതാണ് ഇനി എല്ലാവരും ഉറ്റുനോക്കുന്നത്.

   സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തെങ്കിലും ഓര്‍ഡിനന്‍സുമായി മുന്നോട്ട് പോകാന്‍ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഹൈക്കോടതി വിധി മറികടന്നുള്ള സര്‍ക്കാര്‍ ഓ‍‍ര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുമോ എന്നതാണ് ഇനി പ്രധാനം.
   Best Performing Stories:മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ [PHOTOS]അൽക്കേഷ് കുമാർ ശർമ എന്തു കൊണ്ട് കോട്ടയം- ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസർ ആയി [NEWS]കോവിഡ് വ്യാപനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു സന്തോഷ വാർത്ത; പ്രതിശ്രുത വധു ആൺകുഞ്ഞിന് ജന്മം നൽകി [NEWS]
   തദ്ദേശ ഭരണ വാര്‍ഡ് വിഭജനത്തിനുള്ള നിയമ ഭേദഗതി റദ്ദാക്കി കൊണ്ടുള്ള ഓര്‍ഡിനന്‍സും ഗവര്‍ണറുടെ പരിഗണനയിലേക്ക് എത്തും. നേരത്തെ പുതിയ വാര്‍ഡുകള്‍ രൂപീകരിക്കാനുള്ള ഓര്‍ഡിനന്‍സ് ഗവണര്‍ അംഗീകരിച്ചിരുന്നില്ല. ഈ രണ്ട് ഓര്‍ഡിനന്‍സുകളിലും ഇനി ഗവര്‍ണറുടെ നിലപാട് സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച്‌ നിര്‍ണായകമാണ്.


   Published by:user_49
   First published:
   )}