• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഗവർണർ ആർഎസ്എസ്സിനോട് കൂടിയാലോചിച്ച് പ്രവർത്തിക്കുന്നു: ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു

ഗവർണർ ആർഎസ്എസ്സിനോട് കൂടിയാലോചിച്ച് പ്രവർത്തിക്കുന്നു: ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു

ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഗവർണർ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നത്

  • Share this:
തിരുവനന്തപുരം: ഗവർണർ ഫ്യൂഡൽ ഭൂതകാലത്തിൽ അഭിരമിക്കുന്നെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. കല്പന പുറപ്പെടുവിച്ച് ഭീഷണിപ്പെടുത്തുന്നു. ഗവർണർ ആർഎസ്എസിനോട് കൂടിയാലോചിച്ച് പ്രവർത്തിക്കുന്നെന്നും മന്ത്രി പറഞ്ഞു.

ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് ഗവർണർ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇടപെടുന്നത്. കേരളത്തിലെ വിസിമാർ ആത്മാർത്ഥമായ പ്രവർത്തനത്തിലൂടെ സർവകലാശാലകളെ മികവിന്റെ പാതയിലൂടെ മുന്നോട്ട് കൊണ്ടുപോകാൻ പരിശ്രമിക്കുന്നവരാണ്.

Also Read- 'മാധ്യമപ്രവർത്തകരോട് സംസാരിക്കാം; പാർട്ടി കേഡർമാർക്ക് മറുപടിയില്ല': ഗവർണർ

സർവകലാശാലകളെ പ്രതിസന്ധിയിലാക്കുന്നതാണ് ചാൻസലർ കൂടിയായ ഗവർണറുടെ തീരുമാനം. കാലഹരണപ്പെട്ട ഫ്യൂഡൽ കാലത്താണെന്ന് അദ്ദേഹമെന്ന് തോന്നുന്നു. പല കാര്യത്തിലും രാജ്യത്ത് ഒന്നാമത് കേരളമാണ്. സംസ്ഥാനത്തെ ഇകഴ്ത്തി കാട്ടുന്ന പരിശ്രമമാണ് ഗവർണർ നടത്തുന്നത്.
Also Read- മന്ത്രിമാരുടെ പാണ്ഡിത്യത്തിന് മാർക്കിടാൻ ഗവർണറെ ആരും ചുമതലപ്പെടുത്തിയിട്ടില്ല: മുഖ്യമന്ത്രി

ഉയർന്ന ബഹുമതിയോടെയാണ് ഗവർണർ പദവിയോട് ഇതുവരെ പുലർത്തിയത്. മന്ത്രിമാരെ പുറത്താക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. മന്ത്രി പദവി കണ്ടിട്ടല്ല പൊതുരംഗത്തേക്ക് വന്നിട്ടുള്ളത്.
Also Read- ഗവർണർക്കുളള പിന്തുണയിൽ കോൺഗ്രസിൽ ഭിന്നത; സംസ്ഥാന സർക്കാരിന് പിന്തുണയുമായി കെ.സി. വേണുഗോപാൽ

കേരളത്തിലെ സർവകലാശാലകളെ ലോകോത്തര വിദ്യാഭ്യാസ കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം വലിയ മാറ്റത്തിലേക്ക് പോവുകയാണ്. അതിനെ സഹായിക്കേണ്ട ഗവർണർ ആർഎസ്എസിന്റെ നിർദ്ദേശ പ്രകാരമാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇതുവരെ കേരളം ഉയർത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെങ്കിൽ അതിനെ എന്ത് വില കൊടുത്തും ചെറുക്കും.
Published by:Naseeba TC
First published: