കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പൊലീസിനെതിരെ സർക്കാർ ഹൈക്കോടതിയിൽ. രാജ് കുമാറിനെ പൊലീസ് അതിക്രൂരമായി മർദിച്ചുവെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഇയാൾക്ക് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥ ആയിരുന്നുവെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കേസിലെ മുഖ്യപ്രതി എസ്ഐ സാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസിലെ എല്ലാ മെഡിക്കൽ സർട്ടിഫിക്കറ്റുകളും വ്യാഴാഴ്ചക്കകം ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.
മജിസ്‌ട്രേറ്റിന്റെ മുൻപിൽ വന്ന നടപടികളുടെ വിശദാംശങ്ങളും അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. മജിസ്‌ട്രേറ്റിന്റെ എല്ലാ ഉത്തരവുകളും ഹാജരാക്കാൻ സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.