ശബരിമല നിരീക്ഷക സമിതിക്കെതിരെ സർക്കാർ

News18 Malayalam
Updated: January 8, 2019, 12:51 AM IST
ശബരിമല നിരീക്ഷക സമിതിക്കെതിരെ സർക്കാർ
ശബരിമല
  • Share this:
കൊച്ചി: ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷക സമിതിക്കെതിരെ സംസ്ഥാന സർക്കാർ. നിരീക്ഷക സമിതി നടപടി കോടതിയലക്ഷ്യമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിൽ പറയുന്നു. യുവതികളെ ആക്രമിച്ചപ്പോൾ സമിതി മൗനംപാലിച്ചെന്നും സർക്കാർ കുറ്റപ്പെടുത്തി. സമിതിയുടെ കണ്ടെത്തലുകൾ വസ്തുതാവിരുദ്ധമാണെന്നും സമിതി റിപ്പോർട്ട് തള്ളി കളയണമെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെടുന്നു.

 

സമിതിയുടെ നീരക്ഷണങ്ങൾ അടിസ്ഥാന രഹിതമാണ്. മനീതി സംഘത്തിന് പൊലിസ് സംരക്ഷണം നല്കിയതുകൊണ്ടാണ് തിരക്കുണ്ടായതെന്ന റിപ്പോർട്ട്  വസ്തുതാവിരുദ്ധമാണ്. ഭക്തർ ഏറ്റവും കൂടുതൽ എത്തുന്ന സമയമായതിനാലാണ് തിരക്കുണ്ടായത്. മനീതി സംഘത്തിന് പൊലിസ് സുരക്ഷ നൽകേണ്ട സാഹചര്യമുണ്ടായിരുന്നു. പലയിടത്തും ഇവർക്കെതിരെ അക്രമം നടന്നു. ഇതിൽ കേസുകള്‍ എടുത്തിട്ടുണ്ട്. അവരുടെ ജീവന്‍ സംരക്ഷിക്കേേണ്ട സാഹചര്യമുണ്ടായിരുന്നു.

സുപ്രിംകോടതി വിധി പ്രകാരം ദര്‍ശനത്തിന് എത്തിയവരാണ് അവർ. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അതിനാല്‍ സ്പെെഷ്യല്‍ ഡ്യൂട്ടി ഓഫീസറാണ് അവരെ സ്വകാര്യ വാഹനത്തില്‍ പമ്പയിലേക്ക് വിട്ടത്. ഇത്തരം കാര്യങ്ങൾ മറച്ചുവെച്ചാണ് സമിതി സ്വകാര്യ വാഹനം പമ്പയിലേക്ക് കടത്തിവിട്ടതിനെ വിമർശിച്ചത്.

സമിതിയുടെ റിപോര്ട്ട് അംഗീകരിച്ചാൽ അത് കോടതിയലക്ഷ്യമാകും. ശബരിമലയിലെ വിഷയങ്ങളിൽ ഇടപെടാൻ ഹൈക്കോടതി നിർദേശമുണ്ടായിട്ടും സമിതി ഇടപെട്ടിട്ടില്ല. അക്രമസംഭവങ്ങളെ കുറിച്ച് മൗനം പാലിക്കുകയാണ് സമിതിയെന്നും പത്തനംതിട്ട എസ് പി നല്കിയ സത്യവാങ്മൂലത്തിൽ പറയുന്നു.

 

 

First published: January 7, 2019, 6:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading